LIFENEWS

സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം ആർഎസ്എസ് നിയന്ത്രിക്കും ,ലക്‌ഷ്യം ഒരു കോർപറേഷനും 5000 വാർഡുകളും

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ 5000 വാർഡുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കണമെന്ന് ബിജെപി സംസ്ഥാന ഘടകത്തിന് കേന്ദ്ര നിർദേശം .മൊത്തം 21,908 വാർഡുകൾ ആണ് എല്ലാത്തലത്തിലും ആയുള്ളത് .ഒരു കോർപറേഷനിൽ അധികാരത്തിൽ വരാനും പരമാവധി സ്ഥാപനങ്ങളിൽ അധികാരത്തിൽ വരാനോ പ്രതിപക്ഷ നേതൃസ്ഥാനത്ത് വരാനോ ലക്ഷ്യമിടണം .

ആർഎസ്എസിന് തെരഞ്ഞെടുപ്പ് മേൽനോട്ടം നൽകും .ഓരോ പഞ്ചായത്തിന്റെയും ചുമതലക്കാരൻ ആർ എസ് എസ് നോമിനിയാകും .ഇദ്ദേഹം ആകും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക .സാമുദായിക പ്രാതിനിധ്യം നിര്ണായകമാണെന്ന്‌ കേന്ദ്ര നേതൃത്വം ചൂണ്ടിക്കാട്ടുന്നു .

Signature-ad

വിമതരെ വച്ച് പൊറുപ്പിക്കില്ല .തർക്കം വന്നാൽ ആർ എസ് എസ് ആണ് വിഷയത്തിൽ ഇടപെടുക .തീർപ്പിൽ തൃപ്തിയില്ലാത്തവരെ ഒഴിവാക്കാൻ ആണ് തീരുമാനം .സ്വർണക്കടത്ത് വിവാദം പ്രധാന തെരഞ്ഞെടുപ്പ് വിഷയം ആക്കാൻ ആണ് ബിജെപി തീരുമാനം .

Back to top button
error: