പ്രായത്തെ വെല്ലുന്ന പ്രകടനവുമായി മുത്തശ്ശി; കാരംസ് കളിച്ച് മെഡല്‍ നേട്ടം, വൈറലായി വീഡിയോ
രസകരവും ചിന്തിപ്പിക്കുന്നതുമായ നിരവധി വീഡിയോകളാണ് ദിവസവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രായം വെറുമൊരു സംഖ്യയാണെന്ന് തെളിയിക്കുന്ന നിരവധി ആളുകളുടെ വീഡിയോകള്‍ ദിവസവും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പ്രായത്തെ വെല്ലുന്ന ഇവരുടെ പ്രകടനങ്ങള്‍ മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനമാണെന്ന് വേണമെങ്കില്‍ പറയാം. അത്തരത്തിലൊരു മുത്തശ്ശിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഹൃദയം കവരുന്നത്.
പല കാരണങ്ങളാല്‍ ജീവിതത്തില്‍ നേടാന്‍ സാധിക്കാതെ പോയ ആഗ്രഹങ്ങള്‍ അല്ലെങ്കില്‍ സ്വപ്നങ്ങള്‍ എന്നിവ കീഴടക്കാന്‍ പ്രായമൊരു തടസമേ അല്ലെന്ന് പറയാം. നിങ്ങള്‍ ശരിക്കും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പഠിക്കാനും ചെയ്യാനും ഒരിക്കലും വൈകിയിട്ടില്ല അല്ലെങ്കില്‍ അതിന് പ്രായം ഒരു തടസമേ അല്ല. പ്രായമായവര്‍ അസാധാരണമായ പ്രവൃത്തികള്‍ ചെയ്യുന്ന പല വൈറല്‍ വീഡിയോകളും പ്രായം വെറും ഒരു സംഖ്യയാണെന്ന് തെളിയിക്കുന്നു.
Inspired by my 83-year-old Aaji who won Gold in the Doubles and Bronze in the singles in Pune’s All-Magarpatta City carrom tournament against much younger and steadier hands. 👑👌🎯 pic.twitter.com/Mh1pPnUa2O
— Akshay Marathe (@AkshayMarathe) January 8, 2023
ഇതിന് ഉദാഹരണമാണ്, പൂനെയില്‍ നിന്നുള്ള 83 കാരിയായ ഒരു മുത്തശ്ശി കാരംസ് ഗെയിമില്‍ സ്വര്‍ണ നേട്ടം കൈവരിച്ചത്. മുത്തശ്ശിയുടെ പേരക്കുട്ടിയാണ് ട്വിറ്ററിലൂടെ കാരംസ് കളിക്കുന്ന വീഡിയോ പങ്കുവെച്ചത്. വളരെ പ്രായം കുറഞ്ഞ ഒരു സ്ത്രീക്കൊപ്പമാണ് മുത്തശ്ശി കാംരസ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത് സ്വരണം നേടിയത് എന്നതാണ് മ്റ്റൊരു പ്രത്യേകത. മുത്തശ്ശിയുടെ ചെറുമകന്‍ അക്ഷയ് മറാത്തെ ട്വിറ്ററിലൂടെ ആണ് ഈ വീഡിയോ പങ്കുവെച്ചത്. പൂനെയിലെ ഓള്‍-മഗര്‍പട്ട സിറ്റി കാരംസ് ടൂര്‍ണമെന്റില്‍ അവള്‍ ഡബിള്‍സ് വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡലും സിംഗിള്‍സ് വിഭാഗത്തില്‍ വെങ്കലവും നേടിയതാണ് അദ്ദേഹം അഭിമാനത്തോടെ പങ്കിട്ടത്.
പൂനെയിലെ ഓള്‍-മഗര്‍പട്ട സിറ്റി കാരംസ് ടൂര്‍ണമെന്റില്‍ ചെറുപ്പക്കാര്‍ക്കെതിരെ ഡബിള്‍സില്‍ സ്വര്‍ണവും സിംഗിള്‍സില്‍ വെങ്കലവും നേടിയ എന്റെ 83 കാരനായ ആജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു എന്ന അടിക്കുറിപ്പോടെ ആണ് അദ്ദേഹം ട്വീറ്റ് പങ്കുവെച്ചത്. പലപ്പോഴും ഇത്തരത്തിലുള്ള ആളുകള്‍ വളരെ വലിയ പ്രചോദനമാണ് സമൂഹത്തിന് നല്‍കുന്നത്. നേരത്തെ തമിഴ്നാട്ടില്‍ നിന്നുള്ള ഒരു സ്ത്രീ സാരിയുടുത്ത് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രായമായിട്ടും സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും കീഴടക്കാന്‍ ഇവരാരും മടി കാണിക്കുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.