BusinessTRENDING

ഇനി നാട്ടിലേക്കു പണം അയയ്ക്കാം ഈസിയായി; 10 രാജ്യങ്ങളിലെ പ്രവാസികൾക്ക് യു.പി.ഐ. വഴി പണമിടപാടിന് അനുമതി 

ന്യൂഡല്‍ഹി: പ്രവാസികൾക്ക് ഇനി യു.പി.ഐ. വഴി നാട്ടിലേക്ക്‌ ഈസിയായി പണം അയയ്ക്കാം. പ്രവാസികള്‍ക്ക് ഇന്റര്‍നാഷനല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ് (യുപിഐ) വഴി പണമിടപാടു നടത്താന്‍ അനുമതി. യുഎഇയും സൗദി അറേബ്യയും ഉള്‍പ്പെടെ പത്തു രാജ്യങ്ങളിലെ പ്രവാസികള്‍ക്കാണ് അനുമതിയെന്ന് നാഷനല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ അറിയിച്ചു. ഈ രാജ്യങ്ങളിലെ എന്‍ആഇ, എന്‍ആര്‍ഒ അക്കൗണ്ട് ഉള്ള പ്രവാസികള്‍ക്ക് ഇനി ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ യുപിഐ സര്‍വീസുകള്‍ ഉപയോഗിച്ച് ഇടപാടു നടത്താം. ആദ്യഘട്ടമെന്ന നിലയിലാണ് പത്തു രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഈ സൗകര്യം ഒരുക്കുന്നത്.

സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാന്‍, ഖത്തര്‍, യുഎസ്എ, സൗദി അറേബ്യ, യുഎഇ, യുകെ എന്നിവയാണ് യുപിഐ സംവിധാനം അനുവദിക്കപ്പെട്ട രാജ്യങ്ങള്‍. കൂടുതല്‍ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഉടന്‍ തന്നെ ഈ സൗകര്യം അനുവദിക്കുമെന്ന് പേയ്‌മെന്റ് കോര്‍പ്പറേഷന്‍ അറിയിച്ചു.

Back to top button
error: