കൊച്ചി: എയ്ഡഡ് കോളജ് അധ്യാപകരുടെ ലീവ് വേക്കന്‍സി സേവന കാലയളവ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കില്ലെന്ന് ഹൈക്കോടതി. സ്വകാര്യ കോളജ് അധ്യാപകരുടെ പെന്‍ഷന് ബാധകമായ കെഎസ്ആര്‍ പാര്‍ട്ട്-3ലെ നാലാം ചട്ടം അനുസരിച്ച് പരിമിത കാലത്തേക്കു മാത്രം നിയമിക്കപ്പെടുന്നവര്‍ക്ക് പെന്‍ഷന്‍ അവകാശപ്പെടാനാവില്ല.
ലീവ് വേക്കന്‍സിയില്‍ ജോലി ചെയ്തതിന് ശേഷം, അതിന്റെ തുടര്‍ച്ചയായി അതേ സ്ഥാപനത്തില്‍ സ്ഥിരമായി നിയമിക്കപ്പെട്ടാലും താല്‍ക്കാലിക സേവന കാലം പെന്‍ഷന് പരിഗണിക്കില്ലെന്ന് ജസ്റ്റിസുമാരായ പി.ബി സുരേഷ് കുമാര്‍, സി.എസ് സുധ എന്നിവരുള്‍പ്പെട്ട ബെഞ്ച് വിധിച്ചു. 14 ഇ(ബി) ചട്ടം അനുസരിച്ച് സ്വകാര്യ കോളജിലെ റഗുലര്‍ ഫുള്‍ടൈം സേവനമാണ് പെഷന്‍ഷന് അര്‍ഹതപ്പെട്ടതെന്നും കോടതി വ്യക്തമാക്കി.
ഇതോടെ, താല്‍ക്കാലിക സേവനകാലം പെന്‍ഷനു പരിഗണിക്കില്ലെന്നുള്ള സര്‍ക്കാര്‍ ഉത്തരവു പ്രാബല്യത്തിലാകും. ഒറ്റപ്പാലം എന്‍.എസ്.എസ് കോളജില്‍ നിന്നു വിരമിച്ച ഡോ. എസ്.സുഷമയുടെ ലീവ് വേക്കന്‍സി സേവനകാലം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കു പരിഗണിക്കാന്‍ യോഗ്യമാണെന്ന് സിംഗിള്‍ ജഡ്ജി വിധിച്ചതു ചോദ്യം ചെയ്താണു സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.