NEWS

അവയവതട്ടിപ്പെന്ന സംവിധായകന്റെ പരാതി; പിതൃസഹോദരി പുത്രിയുടെ സംസ്‌കാരം മാറ്റിവെച്ചു

തിരുവനന്തപുരം: അവയവതട്ടിപ്പെന്ന പരാതിയെ തുടര്‍ന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ പിതൃസഹോദരി പുത്രിയുടെ ശവസംസ്‌കാരം മാറ്റിവെച്ചു.
തിരുവനന്തപുരം സ്വദേശി സന്ധ്യയുടെ സംസ്‌കാരമാണ് മാറ്റിവെച്ചത്. സന്ധ്യയുടെ സാംപിള്‍ പരിശോധനയുടെ ഫലം ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചശേഷമേ സംസ്‌കാരം നടക്കൂ.

കോവിഡ് മരണം എന്ന പേരില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കാണിച്ച് സന്ധ്യയുടെ മരണത്തില്‍ അവയവ മാഫിയ ഇടപെടലുണ്ടെന്ന് കാട്ടി സംവിധായകന്‍ സനല്‍ ഡിജിപിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്.

Signature-ad

സന്ധ്യയുടെ മരണശേഷം സനല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് അവയവമാഫിയയേക്കുറിച്ച് പരാമര്‍ശിച്ചത്.

കഴിഞ്ഞ 7-ാം തിയതി കൊവിഡ് പോസിറ്റീവായി മരിച്ച സന്ധ്യയുടെ കരള്‍ ആരുമാറിയാതെ വിറ്റുവെന്നും പോസ്റ്റുമോര്‍ട്ടം നടത്താതെ മൃതദേഹം ദഹിപ്പിക്കാന്‍ പോലിസ് ഒരുങ്ങിയെന്നും സനല്‍കുമാര്‍ ശശിധരന്‍ ആരോപിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലുള്ള മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ ദഹിപ്പിച്ചാല്‍ തെളിവ് നശിപ്പിക്കുന്നതിന് കാരണമാവുമെന്നും ഏതെങ്കിലും അവയവങ്ങള്‍ വിറ്റിട്ടുണ്ടോ എന്ന് അറേയണ്ടതുണ്ടെന്നും അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടു.

കൂടുതല്‍ പരിശോധനകള്‍ക്കായി ആന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തും. അവയവമാറ്റം നടന്നത് എറണാകുളത്തായതിനാല്‍ അവയവകച്ചവടമെന്ന ആരോപണം മറ്റ് ഏജന്‍സികള്‍ അന്വേഷിക്കേണ്ടി വരുമെന്നും പൊലീസ് പറയുന്നു. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നത്.

https://www.facebook.com/sanalmovies/posts/3785569201487545

Back to top button
error: