KeralaNEWS

ശബരിമലയില്‍ അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഏലയ്ക്കയിൽ പതിനാലു കീടനാശിനികളുടെ സാന്നിധ്യം; പരിശോധനാ റിപ്പോർട്ട്‌ ഹൈക്കോടതിയിൽ

കൊച്ചി: ശബരിമലയില്‍ അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഏലയ്ക്കയിൽ പതിനാലു കീടനാശിനികളുടെ സാന്നിധ്യമുണ്ടെന്ന പരിശോധന റിപ്പോർട്ട്‌ ഹൈക്കോടതിയിൽ. അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഏലയ്ക്കയ്ക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ മാനദണ്ഡപ്രകാരമുള്ള ഗുണനിലവാരമില്ലെന്നും പരിശോധനാ ഫലം.

സുരക്ഷിതമല്ലാത്ത വിധത്തില്‍ കീടനാശിനിയുടെ അംശം അടങ്ങിയ ഏലയ്ക്കയാണ് അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്നതെന്ന്, നേരത്തെ ഹൈക്കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരം ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നു കൊച്ചി സ്‌പൈസസ് ബോര്‍ഡിന്റെ ലാബിലും പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ശബരിമലയില്‍ അരവണ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഏലയ്ക്കയുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ഹൈക്കോടതിയാണ് നിർദേശിച്ചത്. അരവണ നിര്‍മ്മാണത്തിനുപയോഗിക്കുന്ന ഏലയ്ക്ക കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള അക്രെഡിറ്റഡ് ലാബില്‍ പരിശോധിക്കാമായിരുന്നു നിർദേശം.

Signature-ad

അനലിറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ അരവണ നിര്‍മ്മിക്കാനായി ഉപയോഗിക്കുന്ന അരവണയില്‍ കീടനാശിനിയുടെ അളവ് ക്രമാതീതമായി ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കോടതി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തെയും കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയെയും കേസില്‍ സ്വമേധയാ കക്ഷിചേര്‍ത്തു. മുമ്പ് ശബരിമലയില്‍ ഏലയ്ക്ക നല്‍കിയിരുന്ന അയ്യപ്പ സ്‌പൈസസ് കമ്പനി ഉടമ എസ് പ്രകാശാണ് ഏലയ്ക്കയുടെ ഗുണനിലവാരം ഗവണ്‍മെന്റ് അനലറ്റിക്കല്‍ ലാബില്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഏലയ്ക്ക ഉപയോഗിക്കുന്നത് വേണ്ടെന്ന് വെക്കാനാകില്ലേ എന്ന് കോടതി ചോദിച്ചിരുന്നു. എന്നാല്‍ കുറച്ച് മാത്രമെ ഉപയോഗിക്കുന്നുളളൂവെന്നും പ്രിസര്‍വേറ്റീവ് കൂടിയായതിനാല്‍ ഏലയ്ക്ക ഒഴിവാക്കാനാകില്ലെന്നുമായിരുന്നു ദേവസ്വം ബോര്‍ഡിന്റെ മറുപടി.

Back to top button
error: