ഷാര്‍ജ: യുഎഇയില്‍ പതിനൊന്നാം നിലയില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു. ഷാര്‍ജയിലെ അല്‍ നഹ്‍ദയില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. മരിച്ചയാളെക്കറിച്ചുള്ള വിശദ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടട്ടില്ല. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
ആഫ്രിക്കക്കാരനെന്ന് സംശയിക്കപ്പെടുന്ന ഒരാള്‍ കെട്ടിടത്തില്‍ നിന്ന് താഴെ വീണ് മരിച്ചെന്ന വിവരം ഞായറാഴ്ച പുലര്‍ച്ചെയാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. ഉടന്‍ തന്നെ പൊലീസ് പട്രോള്‍ സംഘങ്ങളും ആംബുലന്‍സും സ്ഥലത്തെത്തി. എന്നാല്‍ അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. മരണ കാരണം കണ്ടെത്തുന്നതിന് ഉള്‍പ്പെടെയുള്ള ശാസ്‍ത്രീയ പരിശോധനകള്‍ക്കായി മൃതദേഹം പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. മരണപ്പെട്ട വ്യക്തിക്കൊപ്പം ഒരേ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന ആളുകളെ അന്വേഷണത്തിന്റെ ഭാഗമായി ഷാര്‍ജ പൊലീസ് ചോദ്യം ചെയ്‍തുവരികയാണ്.