CrimeNEWS

ധര്‍മടത്ത് അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; പ്രതി പിടിയില്‍

കണ്ണൂര്‍: അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ധര്‍മടം ചിറക്കുനി ആയിഷാ ഹൗസില്‍ ആഷിഫ് ആണ് മരിച്ചത്. പ്രതി അഫ്സലിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവമുണ്ടായത്.

മദ്യപിച്ചെത്തിയ ആഷിഫ്, വീട്ടിലെ സാധനങ്ങള്‍ തകര്‍ക്കുകയും ബഹളംവെക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ ആഷിഫ് കത്തിയെടുത്ത് അഫ്സലിന്റെ കയ്യില്‍ കുത്തി പരിക്കേല്‍പിച്ചു. ഇതിന് പിന്നാലെയാണ് അഫ്സല്‍, ആഷിഫിനെ കുത്തിപ്പരിക്കേല്‍പിച്ചത്. വയറിന് കുത്തേറ്റ ആഷിഫിനെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Signature-ad

കുത്തിയ ശേഷം രക്ഷപ്പെട്ട അഫ്സലിനെ തലശ്ശേരിയില്‍വെച്ചാണ് ധര്‍മടം പോലീസ് പിടികൂടിയത്. അഫ്സലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: