കോട്ടയം: ബംഗളൂരുവിൽ ലിഫ്റ്റിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കോട്ടയം വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.ടി സോമൻ കുട്ടിയുടെ മകൻ ശരൺ വി.മോഹനാണ് മരിച്ചത്. ബംഗളൂരുവിൽ ലിഫ്റ്റ് ഓപ്പറേറ്ററായിരുന്നു ശരൺ. ജോലിയ്ക്കിടെയുണ്ടായ അപകടത്തേ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് വിവരം.
ഞായറാഴ്ച വൈകിട്ട് എട്ടു മണിയോടെ ജോലിയ്ക്കിടെയുണ്ടായ അപകടത്തിൽ ശരൺ മരിച്ചതായി ബംഗളൂരുവിൽ നിന്നും അറിയിക്കുകയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയെയാണ് അപകട വിവരം വിളിച്ചു പറഞ്ഞത്. തുടർന്ന് ഇദ്ദേഹമാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. ഇവിടെ നിന്നും ബന്ധുക്കൾ ബംഗളൂരുവിലേയ്ക്കു പുറപ്പെട്ടിട്ടുണ്ട്.