പട്‌ന: ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് ബിഹാറില്‍ തെരുവുനായ്ക്കളെ വെടിവച്ചുകൊല്ലുന്നു. അധികൃതരുടെ ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 30 തെരുവ് നായ്ക്കളെയാണ് പ്രത്യേക സംഘം വെടിവച്ച് കൊന്നത്. ശല്യം രൂക്ഷമായതോട ജില്ലാ ഭരണകൂടവും വനം-പരിസ്ഥിതി വകുപ്പും ചേര്‍ന്നാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. ബച്ച്വാഡ, കദരാബാദ്, അര്‍ബ, ഭിഖാംചക്, റാണി പഞ്ചായത്തുകളിലാണ് നായ്ക്കളെ കൊന്നൊടുക്കിയത്. തെരുവുനായ്ക്കളെ കണ്ടെത്തി കൊല്ലാന്‍ നാട്ടുകാരും വേട്ടക്കാരെ സഹായിച്ചു.
നായ്ക്കളുടെ ആക്രമണത്തില്‍ പൊറുതിമുട്ടികഴിയുകയാണ് ജനങ്ങള്‍. തെരുവുനായ്ക്കള്‍ക്കൊപ്പം കാട്ടുനായ്ക്കളും ആക്രമിക്കാറുണ്ടെന്നാണ് ജനങ്ങള്‍ പറയുന്നത്. കഴിഞ്ഞവര്‍ഷം നിരവധിപേര്‍ക്കാണ് നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. സ്ത്രീകളെയാണ് തെരുവുനായ്ക്കള്‍ കൂടുതലായി ആക്രമിക്കുന്നത്. പത്തിലധികം സ്ത്രീകള്‍ നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വളര്‍ത്തുമൃഗങ്ങളെയും നായ്ക്കള്‍ ആക്രമിക്കാറുണ്ട്. ഇതിനെത്തുടര്‍ന്നാണ് എങ്ങനെയും നായ്ക്കളുടെ ശല്യം ഒഴിവാക്കണമെന്ന ആവശ്യവുമായി കര്‍ഷകര്‍ ഉള്‍പ്പടെയുള്ള ഗ്രാമവാസികള്‍ അധികൃതരെ സമീപിച്ചത്. അധികൃതര്‍ രൂപീകരിച്ച പ്രത്യേക സംഘത്തിന് മാത്രമാണ് നായ്ക്കളെ വെടിച്ചുകൊല്ലാനുള്ള അനുമതി ഉള്ളത്.