LocalNEWS

ക്ഷീരകർഷകർക്കായി താങ്ങായി ചിറക്കടവ് ഗ്രാമപഞ്ചായത്ത്; 50 ശതമാനം സബ്‌സിഡിയോടെ കറവപ്പശുക്കൾക്ക് കാലിത്തീറ്റവിതരണം ആരംഭിച്ചു

കോട്ടയം: ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്കായി നടപ്പാക്കുന്ന കറവപശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം ആരംഭിച്ചു. പൊൻകുന്നം ക്ഷീരസംഘം പ്രസിഡന്റ് ദേവദാസിന്റെ അധ്യക്ഷതയിൽ ടൗൺ ഹാളിൽ കൂടിയ യോഗം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. ആർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

22 ലക്ഷം രൂപ അടങ്കൽ തുകയുള്ള പദ്ധതിയിൽ പഞ്ചായത്തിലെ പൊൻകുന്നം, അരവിന്ദപുരം, ചെറുവള്ളി, ഗ്രാമദീപം എന്നീ ക്ഷീരസംഘങ്ങളിലൂടെ ഇരുന്നൂറ്റൻപതോളം ക്ഷീരകർഷകർക്ക് 50 ശതമാനം സബ്‌സിഡിയോടെയാണ് കാലിത്തീറ്റ വിതരണം ചെയ്യുന്നത്. ക്ഷീരമേഖലയെ ശക്തിപ്പെടുത്തുന്നതിനായി പാൽ ശേഖരണ വിതരണത്തിനായി പഞ്ചായത്തിലെ ക്ഷീരസംഘങ്ങൾക്കു കീഴിൽ മൊബൈൽ മിൽക്ക് കളക്ഷൻ യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി പ്രസിഡന്റ് അറിയിച്ചു.

Signature-ad

കോട്ടയം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി. എൻ ഗിരീഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രവീന്ദ്രൻ നായർ, മിനി സേതുനാഥ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ അമ്പിളി ശിവദാസ്, എൻ. ടി. ശോഭന, ശ്രീലത സന്തോഷ്, ലീന കൃഷ്ണകുമാർ, ഷാക്കി സജീവ്, വാഴൂർ ക്ഷീരവികസന ഓഫീസർ ഷിഹാബുദീൻ ടി എസ്, ഡയറി ഫാം ഇൻസ്ട്രക്ടറർ ടോണി വർഗീസ്, പൊൻകുന്നം ക്ഷീരസംഘം സെക്രട്ടറി മിഥുൻ എന്നിവർ പ്രസം​ഗിച്ചു.

Back to top button
error: