CareersTRENDING

ക്ലറിക്കൽ അസിസ്റ്റന്റ്, ക്യാമ്പ് അസിസ്റ്റന്റ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു

കോട്ടയം: രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഗവൺമെന്റ് എൻജിനീയറിങ്ങ് കോളേജിൽ കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ക്ലസറ്റർ കൺവീനറുടെ ക്ലറിക്കൽ അസിസ്റ്റന്റായി താൽക്കാലിക വ്യവസ്ഥയിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആറുമാസത്തേക്കാണ് നിയമനം. പി.ജി.ഡി.സി.എ, ഡിപ്‌ളോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്,/ ഡിപ്‌ളോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്,/ ഡിപ്‌ളോമ ഇൻ കമ്പ്യൂട്ടർ സയൻസ്, എന്നിവയാണ് കുറഞ്ഞ യോ​ഗ്യത. 10,000 രൂപയാണ് പ്രതിമാസ പ്രതിഫലം. പ്രായപരിധി: 20-36. താൽപര്യമുള്ളവർ ബയോഡേറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുമായി ജനുവരി 6ന് രാവിലെ 11 മണിക്ക് കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വെച്ച് പ്രായോഗികപരീക്ഷക്കും ഇന്റർവ്യൂവിനും ഹാജരാകണം.

കോട്ടയം: രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഗവൺമെന്റ് എൻജിനീയറിങ്ങ് കോളേജിൽ കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി വാല്യുവേഷൻ ക്യാമ്പിൽ ക്യാമ്പ് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലികമായി ദിവസക്കൂലി വ്യവസ്ഥയിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. താൽപര്യമുള്ളവർ ബയോഡേറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുമായി ജനുവരി 6ന് രാവിലെ 11 മണിക്ക് കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വെച്ച് പ്രായോഗികപരീക്ഷക്കും ഇന്റർവ്യൂവിനും ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: