KeralaNEWS

ശ്രീനിവാസന്‍ വധക്കേസിലെ പ്രതിയായ എസ്.ഡി.പി.ഐ പ്രവര്‍ത്തകൻ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മരിച്ചു

   കണ്ണൂര്‍:  ആര്‍ എസ് എസ് നേതാവ് അഡ്വ. ശ്രീനിവാസന്‍ വധക്കേസില്‍ പ്രതിയായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ മരിച്ചു. പാലക്കാട് മരുതൂര്‍ സ്വദേശി നിസാര്‍ പട്ടാമ്പിയാണ് മരിച്ചത്. അര്‍ബുദ ബാധിതനായിരുന്നു. രോഗം ബാധിച്ച് ജയിലില്‍ കഴിഞ്ഞിരുന്ന നിസാറിന് ജാമ്യം ലഭിച്ചിരുന്നില്ല.

അസുഖം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. കീമോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകളും ആരംഭിച്ചിരുന്നു. കോഴിക്കോട് മെഡികല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

Back to top button
error: