LIFEMovie

വിജയ് ബാബുവും ആന്‍ അഗസ്റ്റിനും ഒരുമിക്കുന്നു! കൈയടിച്ച് ആരാധകര്‍

ലയാളി പ്രേക്ഷകര്‍ക്കിടയില്‍ നിരവധി ആരാധകരുള്ള ഒരു നടിയാണ് ആന്‍ അഗസ്റ്റിന്‍, ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’യിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന പിന്നീട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനമുറപ്പിക്കാന്‍ സാധിച്ചിരുന്നു. ‘ഓട്ടോക്കാരന്റെ ഭാര്യ’ എന്ന ചിത്രത്തിലൂടെ വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ആന്‍. അതുപോലെ മലയാള സിനിമ ലോകത്ത് വളരെയധികം ആരാധകരുള്ളൊരു താരമാണ് വിജയ് ബാബു. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ ചിത്രങ്ങള്‍ എല്ലാം തന്നെ വലിയതോതില്‍ വിജയമായിട്ടുണ്ട്. ഒരു വിവാദപരമായ പ്രശ്‌നത്തില്‍ വിജയബാബുവിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും വീണ്ടും എപ്പോള്‍ സിനിമയില്‍ സജീവമാവുകയാണ് വിജയ് ബാബു. ഇപ്പോള്‍ വിജയ് ബാബുവിന്റെയും ആന്‍ ആഗസ്റ്റിനെയും സംബന്ധിച്ച ഒരു പുതിയ വിവരമാണ് പുറത്തു വരുന്നത്. ഇരുവരും ഒരുമിച്ച് കൈകോര്‍ക്കുന്നു എന്ന വാര്‍ത്തയാണിത്.

ഒരു മലയാള ചിത്രത്തിന് വേണ്ടിയാണ് ഇവര്‍ ഒരുമിച്ച് കൈകോര്‍ക്കുന്നത്. ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത സുരാജ് വെഞ്ഞാറമൂട്, ബേസില്‍ ജോസഫ്, സൈജു കുറിപ്പ് നിരഞ്ജന അനൂപ്, തന്‍വീ, രാധാകൃഷ്ണന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് ‘എങ്കിലും ചന്ദ്രികെ’ എന്ന ചിത്രം. ഈ ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒരുമിക്കുന്നത്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആന്‍ അഗസ്റ്റിന് എത്തുന്നത് എന്നാണ് അറിയാന്‍ സാധിക്കുന്നത്.

Signature-ad

മിരാമര്‍ ഫിലിംസ് എന്ന ബാനറിലൂടെ ഒരു കന്നഡ ചിത്രത്തിലൂടെ ആയിരുന്നു നിര്‍മ്മാണ മേഖലയിലേക്ക് മുന്നേറ്റം നടത്തിയത്. ആന്‍ അഗസ്റ്റിന്റെയും വിവേക് തോമസിന്റെയും സംയുക്ത സംരംഭമാണ് മീരാമര്‍ ഫിലിംസ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ 19 മത്തെ ചിത്രമാണ് ഇത്. നവാഗതനായ ആദിത്യന്‍ ചന്ദ്രശേഖര്‍ ആണ് ചിത്രം ചെയ്യുന്നത്. ഏറെ വിജയം നേടിയ ഹൃദയമെന്ന ചിത്രത്തിലെ ജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഒരു നടന്‍ കൂടിയാണ് ആദിത്യന്‍ ചന്ദ്രശേഖര്‍. ആവറേജ് അമ്പിളി എന്ന വെബ് സീരിസിന്റെ തിരക്കഥ രചിച്ച് സംവിധാനം ചെയ്തത് ആദിത്യന്‍.

‘സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച’ എന്ന വെബ് സീരീസിലൂടെ തിരക്കഥയില്‍ ഒരു കൈ നോക്കിയിട്ടുണ്ട് ആദിത്യന്‍. ഒരു മുഖ്യ കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുണ്ട് താരം. തിരക്കഥ, സംവിധാനം, അഭിനയം തുടങ്ങിയ എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് ആദിത്യന്‍ എന്നതാണ് സത്യം. ആദ്യത്യന്റെ ആദ്യത്തെ ബിഗ്‌സ്‌ക്രീന്‍ സിനിമയുടെ ചുക്കാന്‍ പിടിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ ആണ്. വിജയ് ബാബുവിന്റെ ഒരു ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം എന്ന് പറയണം. വിജയ് ബാബുവും ആന്‍ അഗസ്റ്റിനും ഒരുമിക്കുന്ന വാര്‍ത്ത വലിയ സന്തോഷത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. നിരവധി ആളുകളാണ് മികച്ച കമന്റുകളുമായി എത്തിയിരിക്കുന്നത്.

Back to top button
error: