
മലപ്പുറം: നാലരക്കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ പിടിയില്‍. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. കോഴിക്കോട് താമരശേരി സ്വദേശികളായ ഫിദ ഫഹദ്, അഹമ്മദ് അനീസ് എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.
കാറിലായിരുന്നു ഇവര്‍ പണം കടത്താന്‍ ശ്രമിച്ചത്. എന്നാല്‍, വാഹന പരിശോധനയ്ക്കിടെ പെരിന്തല്‍മണ്ണയില്‍വച്ച് പിടിയിലകുകയായിരുന്നു. കാറില്‍ രഹസ്യ അറ ഉണ്ടാക്കി അതില്‍ ഒളിപ്പിച്ചായിരുന്നു പണം കടത്താന്‍ ശ്രമിച്ചത്.
ഇതുമായി ബന്ധപ്പെട്ട് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന. ഇത്രയും പണം എവിടെ നിന്നാണ് പ്രതികള്‍ക്ക് ലഭിച്ചത് എന്ന കാര്യം പരിശോധിച്ചുവരികയാണ്.





