വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ മുന്‍ മുഖ്യമന്ത്രിയും തെലുങ്കു ദേശം പാര്‍ട്ടി (ടിഡിപി) നേതാവുമായ എന്‍.ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്ത്രീ ഉള്‍പ്പെടെ എട്ട് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. തിരക്കിനിടെ ഓടയില്‍ വീണാണ് എട്ടുപേരും മരിച്ചതെന്നാണ് വിവരം.
Andhra Pradesh | Seven TDP workers lost their lives after a scuffle broke out between party workers during a public meeting being held by TDP leader N Chandrababu Naidu in Kandukuru of Nellore district today.
7 people have lost their lives, injured admitted to hospital: Police pic.twitter.com/uqU1j8K66X
— ANI (@ANI) December 28, 2022
ബുധനാഴ്ച വൈകിട്ട് നായിഡുവിന്റെ വാഹനവ്യൂഹം ഈ പ്രദേശത്തിലൂടെ കടന്നുപോകുമ്പോഴാണ് തിരക്കുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിച്ചിച്ചു. സംഭവത്തെ തുടര്‍ന്ന് റോഡ് ഷോ റദ്ദാക്കിയ നായിഡു, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട വൈദ്യസഹായം ഉറപ്പാക്കണമെന്ന് അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.