NEWSPravasi

ഖത്തറിലെ പ്രവാസിക്കൊപ്പം ബിഗ് ടിക്കറ്റ് ഭാഗ്യം; പത്ത് സുഹൃത്തുക്കളോടൊപ്പം എടുത്ത ടിക്കറ്റിന് സമ്മാനം

അബുദാബി: ഡിസംബർ മാസത്തിൽ ബിഗ് ടിക്കറ്റെടുക്കുന്ന ഉപഭോക്താക്കൾക്ക് എല്ലാ ആഴ്ചയും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പുകളിലൂടെ ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വർണം സ്വന്തമാക്കാനുള്ള അവസരം തുടരുകയാണ്. ഖത്തറിൽ പ്രവാസിയായ സുമൻ മുത്തയ്യ നടർ രാഘവനാണ് ഈ മാസം നടന്ന മൂന്നാമത്തെ പ്രതിവാര നറുക്കെടുപ്പിൽ വിജയിയായി ഒരു കിലോഗ്രാം സ്വർണമെന്ന ഉറപ്പുള്ള സമ്മാനം സ്വന്തമാക്കിയതെന്ന് ബിഗ് ടിക്കറ്റ് അധികൃർ അറിയിച്ചു.

ബിഗ് ടിക്കറ്റിന്റെ ‘ബൈ ടു, ഗെറ്റ് വൺ ഫോർ ഫ്രീ’ ആനുകൂല്യം ഉപയോഗപ്പെടുത്തി ഡിസംബർ 17നാണ് സുമൻ തന്റെ പത്ത് സുഹൃത്തുക്കളോടൊപ്പം ടിക്കറ്റെടുത്തത്. ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞ ശേഷം നറുക്കെടുപ്പിൽ പങ്കെടുക്കാൻ തീരുമാനിക്കുകയും കഴിഞ്ഞ ഒരു വർഷമായി എല്ലാ മാസവും ടിക്കറ്റെടുത്ത് വരികയുമായിരുന്നു അദ്ദേഹം. സമ്മാന വിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റ് പ്രതിനിധി ഫോണിൽ ബന്ധപ്പെട്ടപ്പോൾ അടക്കാനാവാത്ത സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം, ഈ സ്വർണ സമ്മാനം തീരെ പ്രതീക്ഷിച്ചില്ലായിരുന്നുവെന്നാണ് മറുപടി പറഞ്ഞത്. സമ്മാനത്തിലെ തന്റെ വിഹിതം തന്റെ ഇരട്ട പെൺകുട്ടികളുടെ ഭാവിയിലേക്ക് കരുതി വെയ്ക്കാനാണ് സുമന്റെ തീരുമാനം. എല്ലാവർക്കും അവരുടെ കുടുംബത്തോടൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും മനോഹരമായ നിമിഷങ്ങൾ ആസ്വദിക്കാൻ ബിഗ് ടിക്കറ്റ് അവസരമൊരുക്കുമെന്നതാണ് സ്വന്തം അനുഭവം അദ്ദേഹത്തെ പഠിപ്പിച്ചത്. ഒപ്പം സ്വപ്നങ്ങളെ ഒരിക്കലും വിട്ടു കളയരുതെന്നും അദ്ദേഹം എല്ലാ ബിഗ് ടിക്കറ്റ് ഉപഭോക്താക്കളെയും ഉപദേശിക്കുന്നു.

Signature-ad

ഉപഭോക്താക്കൾക്ക് വലിയ വിജയം സ്വന്തമാക്കാൻ, ഡിസംബർ 25 മുതൽ 31 വരെ നീണ്ടുനിൽക്കുന്ന ബിഗ് ടിക്കറ്റിന്റെ ‘ബിഗ് ഫെസ്റ്റീവ് വീക്കിൽ’ അവസരമുണ്ടാകും. ഈ ദിവസങ്ങളിൽ രണ്ട് ടിക്കറ്റുകൾ ഒരുമിച്ച് വാങ്ങുന്ന എല്ലാവർക്കും അടുത്ത നറുക്കെടുപ്പിലേക്കുള്ള രണ്ട് ടിക്കറ്റുകൾ കൂടി അധികമായി നൽകും. മൂന്നര കോടി ദിർഹത്തിന്റെ ഏറ്റവും വലിയ സമ്മാനത്തുക സ്വന്തമാക്കാൻ ഇതിലൂടെ അധിക അവസരമായിരിക്കും ഉപഭോക്താക്കൾക്ക് ലഭിക്കുക. ഇതിന് പുറമെ ഡിസംബർ അവസാന വാരത്തിൽ ബിഗ് ടിക്കറ്റെടുക്കുന്ന എല്ലാ ഉപഭോക്താക്കളും ഈ മാസത്തിലെ അവസാന പ്രതിവാര നറുക്കെടുപ്പിലും ഉൾപ്പെടും. ഇതിൽ വിജയിയാവുന്ന ഒരാൾക്ക് ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വർണം സമ്മാനമായി ലഭിക്കും.

ബിഗ് ടിക്കറ്റ് ആരാധകർക്ക് അടുത്ത നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകൾ ഡിസംബർ 31 വരെ സ്വന്തമാക്കാൻ അവസരമുണ്ടാകും. www.bigticket.ae എന്ന വെബ്‍സൈറ്റിലൂടെയോ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയോ അൽ ഐൻ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയോ ബിഗ് ടിക്കറ്റ് ഇൻ – സ്റ്റോർ കൗണ്ടറുകൾ വഴിയോ ടിക്കറ്റുകൾ വാങ്ങാം.

ബിഗ് ടിക്കറ്റിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾക്ക് ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സന്ദർശിക്കുക.

ഒരു കിലോഗ്രാം 24 കാരറ്റ് സ്വർണം ലഭിക്കുന്ന ഡിസംബർ മാസത്തിലെ ഇ-നറുക്കെടുപ്പ് തീയതികൾ

പ്രൊമോഷൻ 1 – ഡിസംബർ 1-8, നറുക്കെടുപ്പ് തീയതി ഡിസംബർ 9 (വെള്ളി)

പ്രൊമോഷൻ 2 – ഡിസംബർ 9 – 15, നറുക്കെടുപ്പ് തീയതി ഡിസംബർ 16 (വെള്ളി)

പ്രൊമോഷൻ 3- ഡിസംബർ 16-22, നറുക്കെടുപ്പ് തീയതി ഡിസംബർ 23 (വെള്ളി)

പ്രൊമോഷൻ 4 – ഡിസംബർ 23-31, നറുക്കെടുപ്പ് തീയതി ജനുവരി ഒന്ന് (ഞായർ).

പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകൾ തൊട്ടടുത്ത നറുക്കെടുപ്പിൽ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല.

Back to top button
error: