Health

തലമുടിയിലെ താരന്‍ അകറ്റും പേനിനെ തുരത്തും, പല്ലിന് തിളക്കവും മോണകള്‍ക്ക് ആരോഗ്യവും നൽകും, ചര്‍മ്മത്തിന് ശോഭയും ഉന്മേഷവും ലഭിക്കും; കറുവ ഇലയിലെ അത്ഭുത സിദ്ധികൾ പരീക്ഷിച്ച് ബോധ്യപ്പെടൂ

   മിക്ക പുരയിടങ്ങളിലും വളർന്നു നിൽക്കുന്ന മരമാണ്കറുവ. ഇതിൻ്റെ ഇലയും തൊലിയും തടിയുമൊക്കെ അനവധി ഔഷധ ഗണങ്ങൾ അടങ്ങിയതാണ്. ഇല ഉണക്കിപ്പൊടിച്ച്‌ താരന് പ്രതിവിധിയായി ഉപയോഗിക്കാം. പൊടിച്ച ഇല കട്ട തൈരുമായി കലര്‍ത്തുക. ഇത് തലയില്‍ തേച്ച്‌ അല്പസമയത്തിന് ശേഷം കഴുകിക്കളയുക. ഇത് താരനും തലയിലെ ചൊറിച്ചിൽ അകറ്റാനും പേനിനെ തുരത്താന്തം സഹായിക്കും.

കറുവഇല മുടിക്ക് തിളക്കം നല്കാന്‍ സഹായിക്കും. അല്പം കറുവ ഇല എടുത്ത് വെള്ളത്തിലിട്ട് തിളപ്പിക്കുക. തുടര്‍ന്ന് ഇലകള്‍ നീക്കം ചെയ്ത് തണുപ്പിക്കുക. മുടി ഷാംപൂ ഉപയോഗിച്ചതിന് ശേഷം ഇത് ഒരു കണ്ടീഷണറായി ഉപയോഗിക്കാം. കറുവ ഇലയുടെ രൂക്ഷമായ ഗന്ധവും ആന്റിബാക്ടീരിയല്‍ ഘടകങ്ങളും പേനിനെ തുരത്താൻ ഫലപ്രദം. കൂടുതല്‍ ഫലം ലഭിക്കാന്‍ ഇല ഉണക്കിപ്പൊടിച്ചത് നേരിട്ട് തലയില്‍ തേക്കാം.

Signature-ad

കറുവ ഇല കൊണ്ട് പല്ല് തേക്കുന്നത് തിളക്കം ലഭിക്കാന്‍ സഹായിക്കും. ഇത് മോണകള്‍ക്ക് ആരോഗ്യം നല്കും. അഴുക്കടിഞ്ഞ് പല്ലില്‍ പോടുണ്ടാകുന്നത് തടയും. ആരോഗ്യമുള്ള പല്ലിനും മോണകള്‍ക്കും ഇലപൊടിച്ചത് കൊണ്ട് നിരന്തരം പല്ല് തേയ്ക്കാം.
കറുവ ഇല ചര്‍മ്മവരള്‍ച്ചക്ക് പരിഹാരം നല്കും. കറുവ ഇലയുടെ നീര് ചേര്‍ത്ത് ദിവസത്തില്‍ പല തവണ മുഖം കഴുകുന്നത് ചര്‍മ്മത്തിന് ശോഭയും ഉന്മേഷവും നല്കും.

Back to top button
error: