FeatureLIFE

കുവൈറ്റിലെ പ്രവാസി മലയാളിയുടെ വീട്ടിൽ നാല് വർഷം മുൻപ് പാടി റെക്കോർഡ് ചെയ്ത ​ഗാനത്തിന് മുൻ കലാഭവൻ ഗായകനിലൂടെ പുനർജനനം; ന്യൂസ് ദെൻ വെബ്‌സൈറ്റിലൂടെ ​ഗാനം പ്രകാശനം ചെയ്യുന്നു

ബറോഡ: നാല് വർഷങ്ങൾക്ക് മുൻപ് കുവൈറ്റിൽ ഒരു ക്രിസ്ത്യൻ ഭക്തിഗാനം പിറന്നു. സ്ത്രീകളും പെൺകുട്ടികളും അടക്കം 8 പേർ ചേർന്ന് പാടിയ ഗാനത്തോടൊപ്പം ഗാനരചനയും സംഗീതവും നിർവ്വഹിച്ച സുനിൽ കെ ചെറിയാനും പാടി. സാമൂഹിക മാധ്യമം വഴി പാട്ട് കേട്ട് ഇഷ്ടപ്പെട്ട ഗുജറാത്തിലെ ബറോഡയിൽ താമസിക്കുന്ന റോയ് അഗസ്റ്റിൻ ഫ്രാൻസിസ് എന്ന മുൻ കലാഭവൻ ഗായകൻ ഈ പാട്ട് പാടി ഇപ്പോഴിതാ ന്യൂസ് ദെൻ വെബ്‌സൈറ്റിലൂടെ പ്രകാശനം ചെയ്യുന്നു.

നാല് വർഷം മുൻപ് കുവൈറ്റിലെ മലയാളി കേന്ദ്രമായ അബ്ബാസിയയിലെ സോബൻ ജയിംസിന്റെ വീട്ടിലായിരുന്നു പാട്ടിന്റെ റെക്കോർഡിങ്ങ്. സോബൻറെ കുടുംബത്തോടൊപ്പം മഞ്ജുഷ ബെന്നി, സെറാഫിൻ ഫ്രഡി, ബിനി ഫ്രഡി, ഫെസ്റ്റോ, ജെസ്റ്റി ജെസ്സിൻ, ലൈവ മരിയ, സുനിൽ കെ ചെറിയാൻ എന്നിവരും പാടി. ഷൈജു ഡേവിഡ് ആയിരുന്നു കീബോർഡ് വായിച്ചതും ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഉണ്ടാക്കിയതും. ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂളിലെ സംഗീതാധ്യാപകൻ അഗസ്റ്റിൻ ചിറ്റൂർ തബല വായിച്ചു. പാട്ട് യുട്യൂബ്ൽ കണ്ടാണ് റോയി കലാഭവന് ഇഷ്ടമായതും ഇപ്പോൾ പാടാൻ പ്രേരിതനായതും.

Signature-ad

കോട്ടയം സ്വദേശി റോയ് കലാഭവൻ ഗുജറാത്തിലെ ബറോഡയിലാണ് ഇപ്പോൾ. എറണാകുളം ജില്ലയിലെ തിരുവാണിയൂരിലാണ് വീട്. ഭക്തിഗാനത്തിന്റെ മൗലികതയിൽ ആകൃഷ്ടനായാണ് വീണ്ടും പാടിയതെന്ന് റോയ് കലാഭവൻ പറഞ്ഞു.

Back to top button
error: