വേഷം ലഭിക്കാന്‍ എന്ത് അഡ്ജസ്റ്റ്‌മെന്റിനും റെഡിയെന്ന് പറഞ്ഞു പെണ്‍കുട്ടികള്‍ സമീപിക്കാറുണ്ട്: ഒമര്‍ ലുലു
മലയാള സിനിമയില്‍ തന്നെ ഒരു വലിയ മാറ്റം കൊണ്ടുവന്ന സംവിധായകനാണ് ഒമര്‍ ലുലു. ഒമര്‍ ലുലു ചിത്രങ്ങളോട് പ്രേക്ഷകര്‍ക്കും ഒരു പ്രത്യേക താല്പര്യം ഉണ്ട് എന്നതാണ് സത്യം. ഒമര്‍ ലുലുവിന്റെ ഓരോ ചിത്രങ്ങളിലും അദ്ദേഹം വ്യത്യസ്തതകള്‍ നിറയ്ക്കാറുണ്ട്. അതോടൊപ്പം വലിയതോതിലുള്ള സൈബര്‍ ആക്രമണങ്ങളും ഉണ്ടാകാറുണ്ട്. ഡബിള്‍ മീനിങ് കൂടുതല്‍ വരുന്ന ഡയലോഗുകള്‍ ആണ് ഒമര്‍ ലുലു ചിത്രങ്ങളുടെ പ്രത്യേകത എന്നതാണ് സോഷ്യല്‍ മീഡിയയില്‍ പലരും പറയുന്നത്. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ക്ക് പലപ്പോഴും ശക്തമായ മറുപടി തന്നെയാണ് ഒമര്‍ ലുലുവിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാറുള്ളത്. ഇപ്പോഴിതാ ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
സിനിമയില്‍ ഒരു ചാന്‍സ് താരകയാണെങ്കില്‍ ഞാന്‍ എന്ത് അഡ്ജസ്റ്റ്‌മെന്റിനും തയ്യാറാണ് എന്ന് പറഞ്ഞുള്ള ഫോണ്‍ കോളുകള്‍ എത്താറുണ്ടോ എന്നായിരുന്നു താരത്തോട് ചോദിച്ചിരുന്നത്. ഇതിന് താരം പറഞ്ഞ മറുപടിയും ശ്രദ്ധ നേടിയിരുന്നു. അത്തരം മെസ്സേജുകളും ഒക്കെ ലഭിക്കാറുണ്ട് എന്നാണ് ഒമര്‍ ലുലു പറഞ്ഞത്. അപ്പോള്‍ എന്താണ് മറുപടി പറയുക എന്ന് ചോദിച്ചപ്പോള്‍ അതിലും രസകരമായ മറുപടിയായിരുന്നു ഒമര്‍ ലുലുവില്‍ നിന്നും ഉണ്ടായിരുന്നത്. അതിനു മറുപടി പറയുന്നത് അപ്പോഴത്തെ മൂഡനുസരിച്ച് ആയിരിക്കും എന്നാണ് താരം രസകരമായി പറഞ്ഞിരുന്നത്.
എന്താണ് അങ്ങനെ പറഞ്ഞത് എന്ന് ചോദിക്കുമ്പോള്‍ നമ്മള്‍ എന്ത് കാര്യത്തിന് മറുപടി പറയുന്നതും നമ്മുടെ മൂഡ് അനുസരിച്ച് ആണല്ലോ എന്നും ഓരോ കാര്യങ്ങളും അപ്പോഴത്തെ മൂഡിനനുസരിച്ചാണ് നടത്തപ്പെടുന്നത് എന്നുമാണ് പറഞ്ഞിരുന്നത്. ആദ്യകാലങ്ങളില്‍ താന്‍ അഭിനയിക്കാന്‍ ചാന്‍സ് ചോദിച്ച് ഒരുപാട് സംവിധായകരുടെ അരികില്‍ എത്തിയിരുന്നു എന്നും പറയുന്നുണ്ട്. താന്‍ ലോഹിതദാസിന്റെ അരികില്‍ എത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇപ്പോള്‍ നീ എന്‍ജിനീയറിങ്ങിന് പഠിക്കുകയല്ലേ അത് പൂര്‍ത്തിയാക്കിയതിനു ശേഷം എന്നോട് വന്ന് ചാന്‍സ് ചോദിക്കും എന്നാണ്.
അതിനുശേഷമാണ് നീ വന്ന് ചാന്‍സ് ചോദിക്കുന്നത് എങ്കില്‍ എന്നോട് ചാന്‍സ് ചോദിക്കുന്നത് ഒരു എഞ്ചിനീയര്‍ ആണ് എന്ന് എനിക്ക് തോന്നും എന്നും പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞതിന്റെ അര്‍ത്ഥം എനിക്ക് പിന്നീട് മനസ്സിലായി, കമല്‍ സാറിനെ കാണാന്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടിലെ സെക്യൂരിറ്റി അദ്ദേഹം ഇവിടെ ഇല്ല എന്ന് പറഞ്ഞു. അപ്പോഴാണ് മുകളില്‍ അദ്ദേഹം നില്‍ക്കുന്നത് കണ്ടത്. അപ്പോള്‍ അത് ആരാണ് എന്ന് ചോദിച്ചപ്പോള്‍ സെക്യൂരിറ്റി പോടാ എന്ന് പറഞ്ഞു എന്നും രസകരമായ രീതിയില്‍ ഓര്‍മിക്കുന്നുണ്ട് താരം.