Social MediaTRENDING

ക്രിസ്മസ് ആവേശം വാനോളമുയര്‍ത്തി എമിറേറ്റ്‌സിന്റെ ‘സാന്റാവിമാനം’

ദുബായ്: സാന്റാക്ലോസും റെയ്ന്‍ഡീറുകള്‍ വലിക്കുന്ന മഞ്ഞു വണ്ടിയുമെല്ലാം ലോകമമ്പാടും ക്രിസ്മസിന്‍െ്‌റ പ്രതീകങ്ങളാണ്. മഞ്ഞുപെയ്യുന്ന യൂറോപ്പെന്നോ കണ്ണെത്താത്ത മണലാരണ്യമെന്നോ അതിനു വേര്‍തിരിവില്ല. അത്തരത്തില്‍ ഏറെ ആനന്ദം പകരുന്ന ഒരു ക്രിസ്മസ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് എമിറേറ്റ്സ് എയര്‍ലൈന്‍സ്. എമിറേറ്റ്സിന്റെ ഒരു യാത്രാവിമാനത്തെ സാന്റയുടെ വാഹനം പോലെ, റെയ്ന്‍ഡീറുകള്‍ വലിച്ചുനീക്കി ആകാശത്തേക്കുയര്‍ത്തുന്ന ഗ്രാഫിക് വീഡിയോയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍.

സാന്റയെ പോലെ ക്രിസ്മസ് തൊപ്പിയണിഞ്ഞ ഒരു വിമാനം ക്രിസ്മസ് സംഗീതത്തിന്റെ അകമ്പടിയോടെ ആകാശത്തേക്ക് പതിയെ ഉയരുന്ന ദൃശ്യം കാണുന്നവരുടെ ഉള്ളിലും സ്വര്‍ഗീയമായ ആഹ്ളാദം നിറയ്ക്കുന്നു.

Signature-ad

https://www.instagram.com/reel/Cmg1MTABatF/?utm_source=ig_web_copy_link

ക്യാപ്റ്റന്‍ ക്ലോസ് ടേക്ക് ഓഫിന് അനുമതി തേടുന്നു എന്ന കുറിപ്പോടെയാണ് എമിറേറ്റ്സ് 100 പിക്സല്‍സിനൊപ്പം വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അഞ്ച് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം ലൈക്ക് ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് രസകരമായ കുറിപ്പുകളും കമന്റ് ബോക്സില്‍ കുന്നുകൂടുകയാണ്.

 

Back to top button
error: