NEWS

റവന്യൂ വകുപ്പിലെ ഉന്നതനും ഭാര്യക്കും ഇ ഡിയുടെ നോട്ടീസ് ,വിഷയം ക്വാറി അഴിമതി ,ഇ ഡി നേരത്തെ നോട്ടീസ് നൽകിയ മറ്റൊരു ഉന്നതന് ക്വാറി ബിസിനസിൽ പങ്ക്

പാറക്വാറികൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഫയലുകളുമായി ഹാജരാകാൻ റവന്യൂ വകുപ്പിലെ ഉന്നതന് ഇ ഡി നോട്ടീസ് നൽകി . ഇയാളുടെ ഭാര്യക്ക് ക്വാറി കൺസൽട്ടൻസി കമ്പനിയുമായി ബന്ധമുണ്ട് .വലിയ പദ്ധതികൾക്ക് ക്വാറി അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയലുകൾ ചോദ്യം ചെയ്യലിന് ഹാജരാകുമ്പോൾ കൊണ്ട് വരാനും ഇ ഡി നിർദേശം ഉണ്ട് .

അഴിമതിക്കാരനായ ഇയാളെ മാറ്റണമെന്ന് റവന്യൂ മന്ത്രി നിരന്തരം ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷ സംഘടനാ നേതാവായിട്ടുപോലും ഇയാളെ തുടരാൻ അനുവദിക്കുകയായിരുന്നു .പൊതുഭരണ വകുപ്പിൽ നിന്നുള്ള ഇടപെടൽ ആണ് ഈ ഉദ്യോഗസ്ഥന് തുണയായത് എന്നാണ് വിവരം .

Signature-ad

ഇ ഡി ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയ ഉന്നതന് ഇയാളുടെ ഭാര്യ ഉടമയായിട്ടുള്ള ക്വാറി കൺസൽട്ടൻസി കമ്പനിയുമായിബന്ധമുണ്ടെന്നാണ് വിവരം .ഇക്കാര്യം പരിശോധിക്കാൻ കൂടിയാണ് ഇ ഡി ഉദ്യോഗസ്ഥനെയും ഭാര്യയെയും വിളിച്ചു വരുത്തുന്നത് .

Back to top button
error: