NEWS
സഞ്ജു ഏകദിന ടീമിൽ ,രോഹിത് ടെസ്റ്റ് ടീമിൽ
![](https://newsthen.com/wp-content/uploads/2020/09/sanju2.jpg)
ഓസ്ട്രേലിയൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സമഗ്ര അഴിച്ചു പണി .സഞ്ജു സാംസണെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയതാണ് പ്രധാന മാറ്റം .രോഹിത് ശർമയെ ടെസ്റ്റിൽ ഉൾപ്പെടുത്തി .പരിക്ക് മൂലം രോഹിതിനെ ഏകദിനത്തിലും ട്വൻറി ട്വൻറിയിലും ഉൾപ്പെടുത്തിയിട്ടില്ല .രോഹിതുമായി സംസാരിച്ച ശേഷമാണ് തീരുമാനമെന്ന് ബിസിസിഐ അറിയിച്ചു .
താരങ്ങളുടെ പേരുമായി ബന്ധപ്പെട്ട് ബിസിസിഐ മെഡിക്കൽ സംഘം നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ആണ് മാറ്റം .ചീഫ് സെലക്ടർ സുനിൽ ജോഷിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നാണ് ടീമിൽ അഴിച്ചുപണി നടത്തിയത് .
![Signature-ad](https://newsthen.com/wp-content/uploads/2024/06/signature.jpg)
അവസാന മൂന്നു ടെസ്റ്റുകളിൽ വിരാട് കോഹ്ലി കളിക്കില്ല .കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ആദ്യ ടെസ്റ്റിന് ശേഷം കോലി നാട്ടിലേയ്ക്ക് മടങ്ങും .