ഗുരുഗ്രാം: ക്ലബ്ബിനുള്ളില്‍ ജന്മദിനാഘോഷത്തിനെത്തിയ ക്ലബ് ഉടമയെയും യുവതിയെയും മരിച്ച നിലയില്‍കണ്ടെത്തി. തിങ്കളാഴ്ച ഗുരുഗ്രാമിലെ ഡിഎല്‍എഫ് ഫേസ്-3 യിലെ നൈറ്റ് റൈഡര്‍ എന്ന ക്ലബിനുള്ളിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ലബ് ഉടമയായ സഞ്ജീവ് ജോഷിയാണ് മരിച്ചവരില്‍ ഒരാള്‍. ഇദ്ദേഹത്തോടൊപ്പം മൂന്ന് യുവതികളാണ് ഉണ്ടായിരുന്നത്. അതില്‍ ഒരാള്‍ മരണപ്പെട്ടു.
സംഭവം കൊലപാതകമാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. മുറിക്കുള്ളില്‍ നെരിപ്പോടുണ്ടായിരുന്നുവെന്നും വായുസഞ്ചാരത്തിന് വേണ്ടത്ര ക്രമീകരണമില്ലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ആഘോഷങ്ങള്‍ക്ക് ശേഷം ഇവര്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു.
ശേഷം ഇവര്‍ നെരിപ്പോടുള്ള മുറി്ക്കുള്ളിലേക്ക് പോയെന്നും രാത്രി അവിടെയാണ് ചെലവഴിച്ചതെന്നും പോലീസ് പറയുന്നു. തിങ്കളാഴ്ച രാവിലെ ക്ലബിലെ ജീവനക്കാരനാണ് ജോഷിയേയും മൂന്ന് യുവതികളേയും അബോധാവസ്ഥില്‍ കണ്ടെത്തിയത്. നെരിപ്പോടുള്ള മുറിക്കുള്ളില്‍ ശ്വാസം മുട്ടി മരിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, യഥാര്‍ത്ഥ കാരണം അന്വേഷണ ശേഷമേ പറയാനാവൂ എന്ന് പോലീസ് ഉദ്യോഗസ്ഥനായ വികാസ് കൗശിക് പറഞ്ഞു.