61-കാരന് മകൾക്കായി ഓർഡർ ചെയ്തത് 1.2 ലക്ഷം രൂപയുടെ മാക്ബുക്ക്; പെട്ടി പൊട്ടിച്ചപ്പോൾ അദ്ദേഹം ശരിക്കും ഞെട്ടി !
ഓണ്‍ലൈന്‍ വഴി സാധനങ്ങൾ വാങ്ങുമ്പോൾ പലർക്കും അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. ഐഫോൺ ഓർഡർ ചെയ്തവര്‍ക്ക് സോപ്പും കല്ലുമൊക്കെ കിട്ടിയ സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. പലപ്പോഴും ഓർഡർ ചെയ്ത മൂല്യമുള്ള സാധനങ്ങളുടെ സ്ഥാനത്ത് മൂല്യമില്ലാത്ത വസ്തുക്കള്‍ ലഭിക്കുന്നത് വാര്‍ത്തകളില്‍ ഇടംനേടാറുമുണ്ട്. അത്തരത്തിലൊരു സംഭവം ആണ് യുകെയിലും സംഭവിച്ചിരിക്കുന്നത്.
ഇവിടെയൊരു 61-കാരന് തന്റെ മകള്‍ക്കായി 1.2 ലക്ഷം രൂപയുടെ ഒരു മാക്ബുക്കാണ് ആമസോണ്‍ വഴി ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ നായകള്‍ക്ക് കൊടുക്കുന്ന ഭക്ഷണത്തിന്റെ രണ്ട് പാക്കറ്റുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഐ. ടി മാനേജറായിരുന്ന അദ്ദേഹം നവംബര്‍ 29നാണ് മുഴുവന്‍ പണവും നല്കി മാക്ബുക്ക് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ വീട്ടില്‍ എത്തിയ പെട്ടി തുറന്നു നോക്കിയ അദ്ദേഹം ശരിക്കും ഞെട്ടുകയായിരുന്നു. നായകള്‍ക്ക് കൊടുക്കുന്ന ഭക്ഷണത്തിന്റെ രണ്ട് പാക്കറ്റുകളാണ് പെട്ടിക്കുള്ളില്‍ ഉണ്ടായിരുന്നത്. സംഭവം അപ്പോള്‍ തന്നെ ആമസോണ്‍ കമ്പനിയില്‍ വിളിച്ച് അദ്ദേഹം അറിയിച്ചു. ആദ്യം പ്രതികരിക്കാതിരുന്ന കമ്പനി പിന്നീട് അദ്ദേഹത്തോട് ക്ഷമാപണം നടത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മുമ്പ് കോയമ്പത്തൂർ സ്വദേശിയായ പെരിയസാമി സ്വിഗ്ഗിയിൽ നിന്ന് മക്കൾക്ക് ഐസ്ക്രീമും ചിപ്സും ഓർഡർ ചെയ്തിട്ട് അദ്ദേഹത്തിന് ലഭിച്ചത് കോണ്ടമായിരുന്നു. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി തനിക്ക് ലഭിച്ച രണ്ട് പാക്കറ്റ് കോണ്ടംസിന്റെ ഫോട്ടോ സഹിതം ആഗസ്റ്റ് 27-ന് പെരിയസാമി ട്വിറ്ററിൽ പങ്കുവച്ചു. ട്വീറ്റിന് ശേഷം പെരിയസാമിയുടെ പ്രശ്നം സ്വിഗ്ഗി പരിഹരിച്ചതായാണ് റിപ്പോർട്ട്.
My thoughts are with the other guy who got ice cream & chips! pic.twitter.com/UnNucBFqQG
— IIIIIIIIIll (@_NairFYI) August 28, 2022