KeralaNEWS

അടുത്ത വർഷം സർക്കാർ ഓഫീസുകളിൽ പഞ്ചിങ് നിർബന്ധം; പക്ഷേ പോലീസുകാരെയും അധ്യാപകരെയും ഒഴിവാക്കി

തിരുവനന്തപുരം: അടുത്ത വർഷം സർക്കാർ ഓഫീസുകളിൽ പഞ്ചിങ് നിർബന്ധമാക്കാൻ നിർദേശമുയർന്നെങ്കിലും പക്ഷേ പോലീസുകാരെയും അധ്യാപകരെയും ഒഴിവാക്കിയേക്കും. സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ മാർച്ച് 31നു മുൻപ് ജീവനക്കാർക്കു ബയോമെട്രിക് പഞ്ചിങ് ഏർപ്പെടുത്താൻ തീരുമാനിച്ചെങ്കിലും സ്കൂളുകൾ, കോളജുകൾ, പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നടപ്പാക്കുന്നതിനെക്കുറിച്ചു തൽക്കാലം ആലോചിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

കലക്ടറേറ്റുകൾ, ഡയറക്ടറേറ്റുകൾ, വകുപ്പു മേധാവികളുടെ ഓഫിസുകൾ എന്നിവിടങ്ങളിൽ ജനുവരി ഒന്നിനു മുൻപ് ഈ സംവിധാനം നടപ്പാക്കി ഹാജർനില ശമ്പള സോഫ്റ്റ്‍വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കും. സിവിൽ സ്റ്റേഷനുകൾ, മിനി സിവിൽ സ്റ്റേഷനുകൾ, താലൂക്ക് ഓഫിസുകൾ, മറ്റു പ്രധാന ഓഫിസുകൾ എന്നിവിടങ്ങളിലെല്ലാം പഞ്ചിങ് വരും. ജീവനക്കാർ കുറവുള്ള ചെറിയ ഓഫിസുകളിൽ തൽക്കാലം പഞ്ചിങ് ഉണ്ടാകില്ല. പഞ്ചിങ്ങിനുള്ള ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക ബാധ്യത കൂടി പരിശോധിച്ചശേഷമേ ഏതൊക്കെ ഓഫിസുകളെ ഉൾപ്പെടുത്തണമെന്നു തീരുമാനിക്കൂ.

Signature-ad

സർക്കാർ, അർധസർക്കാർ, സ്വയംഭരണ സ്ഥാപനങ്ങൾ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പഞ്ചിങ്ങുണ്ടാകും. സെക്രട്ടേറിയറ്റിൽ ജനുവരി 1 മുതൽ ആക്സസ് കൺട്രോൾ സംവിധാനവും നടപ്പാക്കുകയാണ്. ഡിജിറ്റൽ വാതിലിൽ കാർഡ് സ്വൈപ് ചെയ്താലേ ഓഫിസിൽ കയറാനും ഇറങ്ങാനും കഴിയൂ. ജോലിക്കെത്തിയശേഷം മുങ്ങിയാൽ ശമ്പളം നഷ്ടപ്പെടും.

2023 മാര്‍ച്ച് 31നു മുന്‍പ് എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും പഞ്ചിങ് നടപ്പാക്കണമെന്നു ചീഫ് സെക്രട്ടറിയുടെ കര്‍ശന നിര്‍ദേശം. 2019 മുതല്‍ നിര്‍ദേശം വന്നെങ്കിലും കോവിഡ് കാരണം നടപ്പായിരുന്നില്ല. കോവിഡ്കാലം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടിയതോടെയാണു കര്‍ശന നിര്‍ദേശവുമായി ചീഫ് സെക്രട്ടറി വി.പി.ജോയി സർക്കുലർ പുറപ്പെടുവിച്ചത്.  അടുത്ത വർഷം മുതൽ സർക്കാർ സ്ഥാപനങ്ങളിൽ സ്പാർക് ബന്ധിത ബയോമെട്രിക് പഞ്ചിങ് സംവിധാനം സമയബന്ധിതമായി നടപ്പാക്കുന്നതിനു വകുപ്പ് മേധാവികൾ കർശന നടപടി സ്വീകരിക്കണമെന്നു ചീഫ് സെക്രട്ടറി നിർദേശിച്ചു. 2023 മാര്‍ച്ച് 31നു മുന്‍പ് എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും പഞ്ചിങ് നടപ്പാക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ കര്‍ശന നിര്‍ദേശം. 2019 മുതല്‍ നിര്‍ദേശം വന്നെങ്കിലും കോവിഡ് കാരണം നടപ്പായിരുന്നില്ല. കോവിഡ്കാലം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടിയതോടെയാണു കര്‍ശന നിര്‍ദേശവുമായി ചീഫ് സെക്രട്ടറി വി.പി.ജോയി സർക്കുലർ പുറപ്പെടുവിച്ചത്. അടുത്ത വർഷം മുതൽ സർക്കാർ സ്ഥാപനങ്ങളിൽ സ്പാർക് ബന്ധിത ബയോമെട്രിക് പഞ്ചിങ് സംവിധാനം സമയബന്ധിതമായി നടപ്പാക്കുന്നതിനു വകുപ്പ് മേധാവികൾ കർശന നടപടി സ്വീകരിക്കണമെന്നു ചീഫ് സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്.

Back to top button
error: