ആലപ്പുഴ: പ്രശസ്തമായ ആലപ്പുഴ മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തില്‍ ചിറപ്പുത്സവം ഇന്നാരംഭിക്കും. ഇന്നു രാവിലെ 11നു സംഗീതാര്‍ച്ചന, 11.15നു കളഭം. 5.30 ന് കാഴ്ചശ്രീബലി, ഏഴിനു ദേവ സംഗീതം, ഒന്‍പതിനു വിവിധ കലാപരിപാടികള്‍. നാളെ 6.15ന് ലളിതസഹസ്രനാമം. 7.15നു സോപാന സംഗീതം, ഒന്‍പതിനു കാഴ്ച ശ്രീബലി, 9.30നു ഓട്ടന്‍ തുള്ളല്‍, 11.15നു നാദസ്വരക്കച്ചേരി, നാലിന് പഞ്ചരത്‌ന കീര്‍ത്തനം, 6.45നു താലപ്പൊലി, ഏഴിന് അധ്യാപികമാരുടെ തിരുവാതിര.19നു രാവിലെ പത്തിനു നവകം, കുങ്കുമാഭിഷേകം, കളഭാഭിഷേകം, ഏഴിനു കോലടി, 7.30നു പുഷ്പാഭിഷേകം. 20ന് 5.30നു ഭജന, 10.30 ന് കുങ്കുമാഭിഷേകം, കളഭം, ഏഴിന് നാദസ്വരക്കച്ചേരി, 15 നു ഭരതനാട്യം, കുച്ചിപ്പുഡി, 7.15ന് സംഗീത സദസ്.
21നു പത്തുമുതല്‍ കുങ്കുമാഭിഷേകം, നവകാഭിഷേകം, കളഭം, 7.30നു വയലിന്‍ സോളോ. 22ന് ഏഴിന് മലരഭി ഷേകം, 3.30ന് നാരായണീയ പാരായണം. 6.45ന് വളയവന്തുപാട്ട്, ഏഴിന് സംഗീത സദസ്. 28ന് ഉച്ചയ്ക്ക് 12ന് കളഭാഭിഷേകം, ഒന്നിന് ഓട്ടന്‍തുള്ളല്‍, 6.15ന് മുല്ലയ്ക്കല്‍ എന്‍.എസ്. എസ്. കരയോഗത്തില്‍നിന്ന് വനിതകളുടെ താലപ്പൊലി, ഏഴിന് ഭക്തിഗാനസുധ, 8.30ന് നൃത്തനൃത്യങ്ങള്‍.
24ന് ഏഴിന് ഓട്ടന്‍തുള്ളല്‍, അഞ്ചിനു താലപ്പൊലി, എട്ടുമുതല്‍ നൃത്തനൃത്യങ്ങള്‍. 25ന് പുലര്‍ച്ചെ 5.3ഢന് പഞ്ചാമൃതാഭിഷേകം, 11.30ന് കുങ്കുമാഭിഷേകം, കളഭം, നാദസ്വരക്കച്ചേരി, വൈകിട്ട് ഏഴിന് ഓട്ടന്‍തുള്ളല്‍, എട്ടുമുതല്‍ നൃത്തനൃത്യങ്ങള്‍. 26നു ഏഴിന് ഗാനതരംഗിണി, 6.30ന് ദീപകാഴ്ച, വെടിക്കെട്ട്, ഒമ്പതിന് കൊച്ചിന്‍ കലാഭവന്റെ ഫ്യൂഷന്‍ തരംഗ്. 27ന് ഭീമ ആന്‍ഡ് ബ്രദര്‍ വക ചിറപ്പ്. 6.30ന് സംഗീത ഭജന, എട്ടിന് ഭക്തിഗാന സുധ, നാദസ്വരക്കച്ചേരി, ഒന്നിന് ഓട്ടന്‍ തുള്ളല്‍. 2.30ന് സംഗീത സദസ്, രാത്രി 7.30 ന് ചാക്യാര്‍ക്കൂത്ത്, 8.30ന് ഗാനമേള.