വിപണനാനുമതി ലഭിച്ചാല്‍ അടുത്ത മാസം കോവിഡ് വാക്‌സിന്‍: ഓക്‌സ്ഫഡ് സര്‍വകലാശാല
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തിലും പരീക്ഷണഘട്ടങ്ങളിലുമാണ് പല രാജ്യങ്ങളും. ഇവയില്‍ രാജ്യങ്ങള്‍ തമ്മില്‍ ആര് ആദ്യം വാക്‌സിന്‍ പുറത്തിറക്കും എന്ന് സംബന്ധിച്ച് മത്സരം നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴിതാ വിപണനാനുമതി ലഭിച്ചാല്‍ കോവിഡ് വാക്‌സിന്‍ പുറത്തിറക്കാനൊരുങ്ങി ഓക്‌സ്ഫഡ് സര്‍വകലാശാല.
അനുമതി ലഭിച്ചാല്‍ വികസിപ്പിച്ച കോവിഡ് വാക്‌സീന്‍ അടുത്ത മാസം ഉപയോഗിച്ചു തുടങ്ങാനാകുമെന്ന് അവര്‍ പറഞ്ഞു. ഇതുവരെയുള്ള പരീക്ഷണം പൂര്‍ണ വിജയമാണെന്നും കമ്പനി അവകാശപ്പെട്ടു.
റെഗുലേറ്ററി അതോറിറ്റികളുടെ അന്തിമ തീരുമാനത്തിന് കാത്തിരിക്കുകയാണ്. അനുമതിക്കായുള്ള നടപടികള്‍ വേഗത്തിലായാല്‍ വാക്‌സീന്‍ ഡിസംബര്‍ അവസാനത്തോടെ വിപണിയിലെത്തിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. പ്രായമായവരില്‍ നടത്തുന്ന പരീക്ഷണവും ഇതുവരെ പൂര്‍ണവിജയമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നടത്തുന്ന ഓക്‌സ്ഫഡ് വാക്‌സീന്റെ പരീക്ഷണവും അടുത്തമാസത്തോടെ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്.