KeralaNEWS

സ്കൂൾ ബസിൽ നിന്നിറങ്ങിയ അഞ്ചാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

അപകടം ഗുഡ്സ് ഓട്ടോ ഇടിച്ച്

മലപ്പുറം: സ്കൂൾ ബസിൽനിന്ന് ഇറങ്ങി റോഡ് മുറിച്ച് കടക്കവേ ഗുഡ്സ് ഓട്ടോ ഇടിച്ച് അഞ്ചാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം.

 താനൂർ നന്നമ്പ്ര എസ്എൻയുപി സ്കൂൾ വിദ്യാർഥി ഷഫ്ന ഷെറിൻ ആണ് മരിച്ചത്. സാധാരണയായി സ്കൂൾ ബസുകളിൽ കുട്ടികളെ കൊണ്ടുപോകുമ്പോൾ ഒരു ജീവനക്കാരനോ ആയയോ കൂടി ഉണ്ടാകാറുണ്ട്. എന്നാൽ, അപകടം നടക്കുമ്പോൾ ഈ സ്കൂൾ ബസിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികളെ സ്റ്റോപ്പിൽ സുരക്ഷിതമായി ഇറക്കാൻ മറ്റാരും ഉണ്ടായിരുന്നില്ല.

Signature-ad

ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ ​ കുട്ടിയെ ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ പരീക്ഷ കഴിഞ്ഞ് തിരിച്ച് വരുന്നതിനിടെ 12 മണിയോടെയാണ് അപകടമുണ്ടായത്. ​

Back to top button
error: