CrimeNEWS

തിരുവനന്തപുരത്ത് വൻ മയക്കുമരുന്നു വേട്ട; പിടികൂടിയത് ക്രിസ്മസ് – പുതുവത്സരാഘോഷത്തിന് എത്തിച്ച മയക്കുമരുന്ന്

തിരുവനന്തപുരം: തലസ്ഥാനത്ത് ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്കായി എത്തിച്ച മയക്കുമരുന്ന് പിടികൂടി. ക്രിസ്മസ് -പുതുവത്സര പാർട്ടികളിൽ വിതരണം ചെയ്യാനും സ്കൂളുകൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനായും വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്നുകളാണ് കോവളം പൊലീസ് പിടികൂടിയത്.

കോവളം വെള്ളാർ വാർഡിൽ നെടുമം കിഴക്കേ വിളാകത്ത് വീട്ടിൽ സെയ്യദലി (27) യെ അറസ്റ്റ് ചെയ്തു. ഇയാളുടെ വീടിനുള്ളിൽ പല ഭാഗങ്ങളിലായി സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പൊലീസ് കണ്ടെത്തി.

Signature-ad

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷ്ണർ സ്പർജൻ കുമാറിന്‍റെ നേതൃത്വത്തിൽ നടന്ന് വരുന്ന സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി ഡെപ്യൂട്ടി കമ്മീഷണർ അജിത്ത് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ഗസറ്റഡ് ഓഫീസറുടെ സാന്നിദ്ധ്യത്തിൽ പ്രതിയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് 190 മില്ലിഗ്രാം എൽ എസ് ഡി സ്റ്റാമ്പ് , 3.18 ഗ്രാം ചരസ്സ്, എം ഡി എം എ, കഞ്ചാവ് തുടങ്ങിയവ പിടികൂടിയത്.

ഫോർട്ട് അസി. കമ്മീഷണർ എസ് ഷാജിയുടെ നേതൃത്വത്തിൽ കോവളം എസ് എച്ച് ഒ ബിജോയ്, കരമന എസ് എച്ച് ഒ സുജിത്ത്, കോവളം എസ് ഐ അനീഷ്, എ എസ് ഐ മുനീർ, സി പി ഒമാരായ ഷൈൻ ജോസ്, സുജിത, സെൽവദാസ്, ഷിബു, ഡാനിയേൽ, ബിജു എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.

 

Back to top button
error: