കോഴിക്കോട്: കനോലി കനാലില്‍ പെരുമ്പാമ്പിന്ക്കൂട്ടം. കാരപ്പറമ്പിന് സമീപമാണ് പാമ്പിന്ക്കൂട്ടത്തെ കണ്ടെത്തിയത്. ഇടയ്ക്കിടെ ഈ പ്രദേശത്ത് പാമ്പുകളെ കാണാറുണ്ടെങ്കിലും ഇത്രയും അധികം പെരുമ്പാമ്പുകളെ ഒരുമിച്ച് കാണുന്നത് ഇത് ആദ്യമായിട്ടാണ്.
പാമ്പുകളെ കാണാനായി നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടി. ഇതോടെ പ്രദേശത്ത് ഗതാഗതക്കുരുക്കും രൂപപ്പെട്ടു. ഇവിടെ നിന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പാമ്പുകളില്‍ ഒന്നിനെ പിടികൂടി. മറ്റുള്ളവ രക്ഷപ്പെട്ടുവെന്നാണ് വിവരം.
പിടികൂടിയ പാമ്പിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വന മേഖലയിലേക്ക് കൊണ്ടുപോയി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം പോലീസുകാരും പ്രദേശത്ത് എത്തിയിരുന്നു. മറ്റ് പാമ്പുകള്‍ക്കായി പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കനാലിലേക്ക് ഇറങ്ങുന്ന ഭാഗത്ത് മണ്ണിടിഞ്ഞതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇവിടേക്ക് ഇറങ്ങി പാമ്പിനെ പിടികൂടുന്നതും ശ്രമകരമായിരുന്നു. നേരത്തേ 2019 ല്‍ നഗരത്തിലെ തന്നെ മൂരിയാട് പാലത്തിനു സമീപത്തുനിന്ന് എട്ടോളം പെരുമ്പാമ്പുകളെ വനശ്രീ പ്രവര്‍ത്തകര്‍ പിടികൂടിയിരുന്നു.