KeralaNEWS

മെട്രോയുടെ ഗുണങ്ങളെക്കുറിച്ച് ചോദ്യവുമായി ചിത്തരഞ്ജന്‍; കൊച്ചിയില്‍ പോയി നോക്കിയാല്‍ മതിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ നേട്ടങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി നിയമസഭയില്‍. മെട്രോയുടെ എന്തെല്ലാമാണെന്ന് ഭരണപക്ഷ എം.എല്‍.എ പി.പി ചിത്തരഞ്ജനാണ് നിയമസഭയില്‍ ചോദ്യമുന്നയിച്ചത്. നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാന്‍ കൊച്ചിയില്‍ പോയി നോക്കിയാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. മുഖ്യമന്ത്രിയുടെ മറുപടിയില്‍ ചിരിയോടെയാണ് സഭ പ്രതികരിച്ചത്.

കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിച്ച് സമര്‍പ്പിച്ച ഇന്‍ട്രോ പാര്‍ക്ക് പാത കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച സ്ഥിതിക്ക് പദ്ധതി പൂര്‍ത്തീകരിക്കാനാകുമോ, പദ്ധതി വിഹിതം എത്രയാണ് എന്നും തൃപ്പൂണിത്തുറ മെട്രോ എന്നത്തേക്ക് പ്രവര്‍ത്തന ക്ഷമമാകും എന്നും ചിത്തരഞ്ജന്‍ ചോദിച്ചു. മെട്രോ രണ്ടാംഘട്ട പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്, പദ്ധതി നടപ്പിലാക്കി വരികയാണെന്ന മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷമാണ് എം.എല്‍.എ മെട്രോയുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് ചോദിച്ചത്.

Signature-ad

”കൊച്ചി മെട്രോയുടെ ഗുണങ്ങള്‍ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് മനസിലാക്കാന്‍ കൊച്ചിയില്‍ പോയി നോക്കിയാല്‍ മതി”യെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

 

 

 

 

 

Back to top button
error: