KeralaNEWS

കാമുകന്‍ വിവാഹിതനാണെന്നറിഞ്ഞ് യുവതി പ്രണയത്തില്‍നിന്ന് പിന്മാറി; പുഴയില്‍ ചാടി യുവാവിന്റെ ആത്മഹത്യാശ്രമം

തൊടുപുഴ: പെണ്‍കുട്ടി പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് യുവാവിന്റെ ആത്മഹത്യാശ്രമം. തൊടുപുഴ കോലാനി സ്വദേശി മാത്യു ജോര്‍ജ് ആണ് തൊടുപുഴ പോലീസ് സ്റ്റേഷന് സമീപം പുഴയില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവാവ് വിവാഹിതനാണെന്ന് മനസ്സിലാക്കിയ പെണ്‍കുട്ടി ബന്ധത്തില്‍നിന്ന് പിന്മാറിയതാണ് ആത്മഹത്യാ ശ്രമത്തിന് കാരണമായത്.

പോലീസ് വിളിപ്പിച്ചതിനെ തുടര്‍ന്നാണ് മാത്യു ജോര്‍ജും ഒപ്പം താമസിക്കുന്ന നെടുങ്കണ്ടം സ്വദേശിനിയായ പെണ്‍കുട്ടിയും സ്റ്റേഷനില്‍ ഹാജരായത്. വിവാഹിതനാണെന്നും ഒരു വയസുള്ള കുട്ടിയുണ്ടെന്നുമുള്ള വിവരങ്ങള്‍ പെണ്‍കുട്ടിയോട് യുവാവ് മറച്ചുവെച്ചിരുന്നു. പോലീസ് സ്റ്റേഷനില്‍ ചോദ്യംചെയ്യലിനിടെ ഇക്കാര്യം മനസിലാക്കിയതോടെ യുവാവിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ പെണ്‍കുട്ടി താത്പര്യം പ്രകടിപ്പിച്ചു.

Signature-ad

ഇതോടെ യുവാവ് പോലീസ് സ്റ്റേഷന് സമീപത്തുള്ള പുഴയിലേക്ക് എടുത്തുചാടി. വെള്ളത്തില്‍ ചാടിയ ഇയാള്‍ പാലത്തിന്റെ കോണ്‍ക്രീറ്റ് തൂണില്‍ പിടിച്ചുകിടന്നു. പിന്നീട് അഗ്‌നിരക്ഷാസേന എത്തിയാണ് ഇയാളെ കരക്കെത്തിച്ചത്. യുവാവിന് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും ആശുപത്രിയിലേക്ക് മാറ്റി്.

യുവാവിന്റെ നീക്കം തികച്ചും അപ്രതീക്ഷിതമായിരുന്നെന്നും സമയോചിതമായ ഇടപെടലിലൂടെ രക്ഷിക്കാന്‍ സാധിച്ചെന്നു പോലീസ് വ്യക്തമാക്കി. ആത്മഹത്യാശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് ഇയാള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: