KeralaNEWS

തിരുവില്വാമല പുനര്‍ജനി ഗുഹയ്ക്ക് സമീപം കടന്നല്‍ ആക്രമണം; ഭക്തരടക്കം 10 പേര്‍ക്ക് പരുക്ക്

പാലക്കാട്: തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ പുനര്‍ജനി ഗുഹയ്ക്കു സമീപം കടന്നല്‍ ആക്രമണം. വില്വമലയില്‍ നൂഴാനെത്തിയ 10 ഭക്തര്‍ക്കു പരുക്കേറ്റു. ഇന്നലെ രാവിലെ ഏഴരയോടെ മലയിലെ സീതാര്‍കുണ്ട് ഭാഗത്തു നിന്നാണു കടന്നലുകള്‍ ഇളകി വന്നത്.

കുന്നംകുളം സ്വദേശികളായ രാജേഷ്, രഞ്ജീഷ്, വിബീഷ്, വിഷ്ണു, അജീഷ്, കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിജയകൃഷ്ണന്‍, ബൈജു, സുമേഷ്, സഞ്ജീവന്‍, നൂഴല്‍ കാണാനെത്തിയ തിരുവല്ല മണിമല സ്വദേശി ചന്ദ്രിക എന്നിവര്‍ക്കാണു കുത്തേറ്റത്. പലര്‍ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്.

Signature-ad

ഒരാള്‍ പഴയന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലും മറ്റുള്ളവര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും ചികിത്സ നേടി. കഴിഞ്ഞ ദിവസം ഇവിടെ കാടു വെട്ടിമാറ്റാനെത്തിയ തൊഴിലുറപ്പു തൊഴിലാളികള്‍ക്കും കടന്നല്‍ക്കുത്തേറ്റിരുന്നു. തുടര്‍ന്ന് ഒരു കടന്നല്‍ കൂട് ദേവസ്വത്തിന്റെ നേതൃത്വത്തില്‍ നശിപ്പിച്ചു.

സീതാര്‍കുണ്ട് ഭാഗത്തെ കടന്നല്‍ കൂട് ഇളകി ആക്രമണത്തിനിരയായ ആള്‍, ജനങ്ങള്‍ കൂടുതലായി നിന്ന ഭാഗത്തേക്ക് ഓടിയെത്തിയതാണു നിരവധി പേര്‍ക്കു കുത്തേല്‍ക്കാന്‍ ഇടയാക്കിയതെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. സേവാഭാരതി പ്രവര്‍ത്തകര്‍ തീയിട്ടാണു കടന്നലുകളെ തുരത്തിയത്.

പോലീസും ഭക്തരും സേവാഭാരതി-വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരും ചേര്‍ന്നു പരുക്കേറ്റവരെ രക്ഷപ്പെടുത്തി മലയില്‍ നിന്നു താഴേക്ക് എത്തിച്ചു. ചടങ്ങു നടക്കുന്നതിന് മുന്‍പായി ഇവിടെയുള്ള കടന്നല്‍ കൂടുകള്‍ നശിപ്പിക്കുന്ന പതിവ് ഇത്തവണ ഉണ്ടായില്ലെന്നും മലയ്ക്കു മുകളില്‍ പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ ആരോഗ്യ പ്രവര്‍ത്തകരില്ലായിരുന്നു എന്നും ആരോപണമുണ്ട്.

 

 

 

 

 

 

Back to top button
error: