CrimeNEWS

എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യം ശരിവച്ച് ഹൈക്കോടതി; ഹര്‍ജി തള്ളി

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യം ശരിവച്ച് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെയും പരാതിക്കാരിയുടെയും ഹര്‍ജി ഹൈക്കോടതി തള്ളി.

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കു പരാതിക്കാരിയുമായി ഉണ്ടായത് ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നോ എന്നു പരിശോധിക്കണമെന്നു ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. പീഡനക്കേസില്‍ എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെയും യുവതിയുടെയും ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം അറിയിച്ചത്.

Signature-ad

ആദ്യ പരാതിയില്‍ ലൈംഗിക പീഡന പരാതി ഉണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ആദ്യ പരാതിയില്‍ ബന്ധം പരസ്പര സമ്മതത്തോടെയായിരുന്നു എന്നു മനസ്സിലാകുമെന്നായിരുന്നു കോടതിയുടെ പ്രതികരണം. ബലാല്‍സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്നും കോടതി പറഞ്ഞിരുന്നു.

 

Back to top button
error: