KeralaNEWS

ശ്രീകൃഷ്ണപുരത്ത് അയ്യപ്പന്‍ വിളക്കിനിടെ ഇടഞ്ഞ ആന ക്ഷേത്രം മേല്‍ ശാന്തിയുടെ വാഹനം മറിച്ചിട്ടു, കോട്ടോപ്പാടത്ത് പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണം

പാലക്കാട് ശ്രീകൃഷ്ണപുരത്ത് അയ്യപ്പന്‍ വിളക്കിനിടെ ഇടഞ്ഞ ആന മണിക്കൂറോളം പരിഭ്രാന്തി പരത്തി. പുഞ്ചപ്പാടം പുളിങ്കാവില്‍ അയ്യപ്പന്‍ വിളക്കിന് കൊണ്ടുവന്ന കുളക്കാടന്‍ മഹാദേവന്‍ എന്ന ആന ക്ഷേത്രം മേല്‍ ശാന്തിയുടെ വാഹനം മറിച്ചിട്ടു. ഒന്നരമണിക്കൂറിന് ശേഷമാണ് ആനയെ തളക്കാന്‍ കഴിഞ്ഞത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പാലക്കാട് കോട്ടോപ്പാടത്ത് കാട്ടാനയുടെ ആക്രമണമുണ്ടായി. പട്ടാപ്പകല്‍ നടന്ന സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. കാളപൂട്ട് കാണുന്ന ജനക്കൂട്ടത്തിനു സമീപത്തേക്കാണ് ആനയെത്തിയത്. കച്ചേരിപ്പറമ്പ് പുളിക്കല്‍ ഹംസ (40), കരടിയോട് വട്ടത്തൊടി അഫ്‌സല്‍ (30) എന്നിവരെ പരുക്കുകളോടെ വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Signature-ad

മൂന്നുമണിയോടെ ജനക്കൂട്ടത്തിന് സമീപം എത്തിയ കാട്ടാന അഫ്‌സലിനു നേരെയാണ് ആദ്യം തിരിഞ്ഞത്. നെല്ലിക്കുന്ന് ഭാഗത്ത് വച്ച് അഫ്‌സലിന്റെ ഓടോ റിക്ഷയ്ക്കു നേരെ പാഞ്ഞ് വരുന്നത് കണ്ട് അഫ്‌സല്‍ വാഹനം നിര്‍ത്തി ചാടി ഇറങ്ങി റബര്‍ തോട്ടത്തിലൂടെ ഓടുകയായിരുന്നു. ഓടുന്നതിനിടെ വീണു പരുക്കേറ്റു. ഇതിനു ശേഷമാണ് കാളപൂട്ട് നടക്കുന്ന സ്ഥലത്തേക്ക് ആനയെത്തിയത്. ആ സമയത്ത് നൂറുകണക്കിനു ആളുകളും ഉച്ചഭാഷിണിയുടെ ശബ്ദവും ഉണ്ടായിരുന്നു

Back to top button
error: