കോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി കന്യാകുമാരി സ്വദേശിനിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് കൊളത്തറ സ്വദേശി നിഹാദ് ഷാന്‍ (24), സുഹൃത്ത് മലപ്പുറം വാഴയൂര്‍ സ്വദേശി മുഹമ്മദ് ജുനൈദ് (26) എന്നിവരാണ് പിടിയിലായത്. കന്യാകുമാരി സ്വദേശിനിയായ യുവതിയെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
ഒക്ടോബര്‍ 29 നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. യുവതിയും നിഹാദാനും തമ്മില്‍ സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട് പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട യുവതിയോട് മതംമാറാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍, യുവതി വിസമ്മതിച്ചതോടെ ബന്ധത്തില്‍നിന്ന് ഒഴിയാന്‍ ആവശ്യപ്പെട്ടു. പിന്നീട് നിഹാദിന് അപകടത്തില്‍ പരുക്കു പറ്റിയെന്നും ഓര്‍മ്മശക്തി നഷ്ടമായെന്നും സുഹൃത്ത് യുവതിയെ അറിയിച്ചു.
നിഹാദ് ഗുരുതര പരുക്കുകളോടെ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ ചികിത്സയിലാണെന്നു പറഞ്ഞ് സുഹൃത്ത് യുവതിയെ പെരിന്തല്‍മണ്ണയിലെത്തിച്ചു. തുടര്‍ന്ന് കള്ളംപറഞ്ഞ് കോയമ്പത്തൂര്‍ക്ക് കൊണ്ടുപോയി. മലയാളം അറിയാത്ത യുവതി താന്‍ തമിഴ്നാട്ടിലാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ബഹളംവെച്ചു. തുടര്‍ന്ന് കോഴിക്കോട്ടേക്ക് തിരിച്ചുപോയി.
രാത്രി തേഞ്ഞിപ്പലത്ത് എത്തിയപ്പോള്‍ കാക്കഞ്ചേരിയിലെ ഹോട്ടലില്‍ മുറിയെടുത്തു. അവിടെവെച്ച് മുഹമ്മദ് ജുനൈദ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പിന്നീടാണ് ഇതെല്ലാം നിഷാദ് നടത്തിയ നാടകമാണെന്ന് യുവതിക്ക് മനസ്സിലായത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ്ചെയ്ത് 12 ഓളം പുതിയ സിമ്മുകള്‍ മാറിമാറി ഉപയോഗിച്ച് നിഹാദ് പോലീസിന്റെ അന്വേഷണം വഴിതെറ്റിച്ചു വരികയായിരുന്നു.