CrimeNEWS

മതിയായ രേഖകളില്ലാതെ വാഹനത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 78 ലക്ഷം രൂപ പിടികൂടി

മലപ്പുറം: അരീക്കോട് മതിയായ രേഖകളില്ലാതെ വാഹനത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 78 ലക്ഷം രൂപ പൊലീസ് പിടികൂടി. വാലില്ലാപ്പുഴ പൂഴിക്കുന്നില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. കൊടുവള്ളി സ്വദേശി പാമ്പങ്ങല്‍ വീട്ടില്‍ ഷമീറലിയെ അരീക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം.

Back to top button
error: