CrimeNEWS

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി നാലുവർഷത്തിനുശേഷം പിടിയിൽ

തിരുവനന്തപുരം: കിളിമാനൂർ സ്വദേശിയായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി നാലുവർഷത്തിനുശേഷം പിടിയിലായി. വർക്കല പൊലീസാണ് പ്രതിയെ പിടികൂടിയത്. വർക്കല ചിലക്കൂർ ചുമടുതാങ്ങി മുക്കിന് സമീപം സുമയ്യ വില്ലയിൽ സിയ ഉൽ ഹക്കിനെ (39)ആണ് വിദേശത്തുനിന്നും തിരുവനന്തപുരം എയർപോർട്ടിൽ എത്തിയപ്പോൾ വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയ്ക്കെതിരെ പൊലീസ് നേരത്തേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്ന നടപടികളിലേയ്ക്ക് കടന്ന അവസരത്തിലാണ് പ്രതി പിടിയിലായത്. 16 വയസ്സുള്ള പെൺകുട്ടിയെ സ്കൂളിൽ കൊണ്ടാക്കാം എന്ന് പ്രതി പറഞ്ഞ് വിശ്വസിപ്പിച്ച് കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വർണാഭരണങ്ങൾ ഭീഷണിപ്പെടുത്തി കൈക്കലാക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ തിരുവനന്തപുരം പോക്സോ കോടതിയിൽ ഹാജരാക്കി. വർക്കല എസ് എച്ച് ഒ എസ് സനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി.

Back to top button
error: