HealthLIFE

ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാൻ ഭക്ഷണത്തിൽ ചേർക്കാവുന്ന 3 ലഘുഭക്ഷണങ്ങൾ

ഗോളതലത്തിൽ പ്രമേഹരോഗികളുടെ എണ്ണം വർധിക്കുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എണ്ണത്തിൽ ഏറ്റവും വലിയ വർധനയാണ് ഇന്ത്യയിൽ കണ്ട് വരുന്നത്. പ്രമേഹത്തിന്റെ ഏറ്റവും സാധാരണമായ തരം ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് ആണ്. ഇന്ത്യയിൽ 20-79 വയസ്സിനിടയിലുള്ള പ്രമേഹബാധിതരുടെ എണ്ണം 2021-ൽ 74.2 ദശലക്ഷമായിരുന്നു, 2045-ഓടെ ഇത് 124.9 ദശലക്ഷമായി ഉയരാൻ സാധ്യതയുണ്ടെന്ന് ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ ഡയബറ്റിസ് അറ്റ്‌ലസ് റിപ്പോർട്ട് ചെയ്യുന്നു.

ജനിതകശാസ്ത്രവും കുടുംബ ചരിത്രവും മാറ്റിനിർത്തിയാൽ പ്രായം, പൊണ്ണത്തടി, അനാരോഗ്യകരമായ ഭക്ഷണക്രമം, പെരുമാറ്റ ശീലങ്ങൾ എന്നിവ പ്രമേഹത്തിനുള്ള അപകട ഘടകങ്ങളാണെന്ന് വിദഗ്ധർ പറയുന്നു. രക്തത്തിലെ പഞ്ചസാര, രക്തസമ്മർദ്ദം, രക്തത്തിലെ ലിപിഡിന്റെ അളവ് എന്നിവ നന്നായി നിയന്ത്രിക്കുന്നതിലൂടെ പ്രമേഹ സങ്കീർണതകൾ ഉണ്ടാകുന്നത് തടയാനോ കാലതാമസം വരുത്താനോ കഴിയും. ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാൻ ഭക്ഷണത്തിൽ ചേർക്കാവുന്ന 3 ലഘുഭക്ഷണങ്ങളിതാ…

Signature-ad

ബദാം: സങ്കീർണ്ണമല്ലാത്ത ടൈപ്പ്-2 പ്രമേഹമുള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ബദാം സഹായിക്കുന്നു. ദിവസവും 30 ​ഗ്രാം ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി ബദാം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹമുള്ള ഇന്ത്യക്കാരിൽ ഗ്ലൈസെമിക്, ഹൃദയ സംബന്ധമായ അപകടസാധ്യത ഘടകങ്ങൾ മെച്ചപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ടതായി ഡോ. സീമ ഗുലാത്തി പറയുന്നു. നിങ്ങളുടെ ഭക്ഷണത്തിൽ ബദാം ഉൾപ്പെടുത്താൻ നിരവധി മാർഗങ്ങളുണ്ട്. സാലഡുകൾക്കൊപ്പമോ അല്ലാതെയോ ബദാം കഴിക്കാവുന്നതാണ്.

കടല: ഇന്ത്യൻ അടുക്കളയിലെ പ്രധാന ഭക്ഷണമാണ് കടല. ഒരു ഗവേഷണ പഠനമനുസരിച്ച് കടല കഴിക്കുന്നത് ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണം മെച്ചപ്പെടുത്താനും വിശപ്പ് അടിച്ചമർത്താനും തുടർന്നുള്ള ഭക്ഷണത്തിലെ ഭക്ഷണ ഉപഭോഗത്തിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. മറ്റൊരു പഠനത്തിൽ ആറാഴ്ചത്തേക്ക് ദിവസവും കടല കൊണ്ടുള്ള ഡയറ്റ് പിന്തുടർന്നവർക്ക് ഗോതമ്പ് കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിച്ചവരേക്കാൾ രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിൻ അളവിന്റെയും കുറവ് അനുഭവപ്പെട്ടു. കടല സാലഡിനൊപ്പമോ അല്ലാതെയോ കഴിക്കാവുന്നതാണ്.

തെെര്: തെെര് വളരെക്കാലമായി ഇന്ത്യൻ വിഭവങ്ങളുടെ പ്രധാന വിഭവമാണ്. ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി തൈര് കഴിക്കുന്നത് ആരോഗ്യമുള്ളവരും ഉയർന്ന ഹൃദയസംബന്ധമായ അപകടസാധ്യതയുള്ളവരുമായ മുതിർന്നവരിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് ഒരു പഠനം കണ്ടെത്തി. തൈര് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 14 ശതമാനം കുറയ്ക്കുമെന്ന് ​ഗവേഷകർ പറയുന്നു. തൈരിന്റെ ഉയർന്ന പ്രോട്ടീനും കുടലിന്റെ ആരോഗ്യത്തിന് അനുകൂലമായ ​ഗുണങ്ങളും പ്രമേഹത്തെ നിയന്ത്രിക്കുന്നതിനുള്ള ഒരു സഹായകമാക്കുന്നു. രുചിയുള്ള തൈരിന് പകരം പഞ്ചസാര ചേർക്കാതെ പ്ലെയിൻ തൈര് വാങ്ങുക.

Back to top button
error: