NEWS

ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതൽ ,10 ദിവസത്തേക്ക് ഓണച്ചന്തകൾ

സംസ്ഥാനത്തെ 88 ലക്ഷം കാർഡുടമകൾക്ക് 11 ഇനം പലവ്യഞ്ജനങ്ങൾ ഉൾപ്പെടുത്തി ഓണക്കിറ്റ് നൽകും .മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം .വ്യാഴാഴ്ച മുതൽ കിറ്റ് വിതരണം തുടങ്ങും .500 രൂപ വിലയുള്ള സാധനങ്ങൾ ആണ് കിറ്റിൽ ഉണ്ടാവുക .

അന്ത്യോദയ വിഭാഗത്തിൽ പെടുന്ന 5,95,000 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ കിറ്റ് നൽകുക .പിന്നീട് 31 ലക്ഷം വരുന്ന മുൻഗണനാ കാർഡുടമകൾക്ക് കിറ്റ് വിതരണം ചെയ്യും .13 ,14 ,16 തിയ്യതികളിൽ ആണ് അന്ത്യോദയ വിഭാഗത്തിൽ പെടുന്ന മഞ്ഞ കാർഡുള്ളവർക്ക് കിറ്റുകൾ വിതരണം ചെയ്യുക .

Signature-ad

19 ,20 ,21 ,22 തിയ്യതികളിൽ മുൻഗണനാ വിഭാഗത്തിൽപ്പെടുന്ന പിങ്ക് കാർഡുള്ളവർക്ക് കിറ്റുകൾ നൽകും .നീല ,വെളള കാർഡുകൾ കൈവശം ഉള്ള 51 ലക്ഷം കുടുംബങ്ങൾക്ക് ഓണത്തിന് മുൻപ് കിറ്റുകൾ വിതരണം ചെയ്യും .

ഓഗസ്റ്റ് 21 മുതൽ 10 ദിവസത്തേക്ക് ഓണച്ചന്തകൾ സംഘടിപ്പിക്കും .എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓണച്ചന്തകൾ ഉണ്ടാകും .ജൂലൈ മാസത്തിൽ കാർഡുടമകൾ എവിടെ നിന്നാണോ റേഷൻ വാങ്ങിയത് അതെ ഷോപ്പിൽ നിന്ന് കിറ്റുകൾ വാങ്ങാം .

Back to top button
error: