KeralaNEWS

തരൂരും സതീശനും ഒരേ വിമാനത്തില്‍ തിരുവനന്തപുരത്ത്; സംഭാഷണം ‘ഹലോ’യിലൊതുങ്ങി

തിരുവനന്തപുരം: മലബാര്‍ പര്യടനത്തിനുശേഷം ശശി തരൂര്‍ തലസ്ഥാനത്തു വിമാനമിറങ്ങുമ്പോള്‍ അതേ വിമാനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും. കൊല്ലൂര്‍ യാത്ര കഴിഞ്ഞാണു സതീശന്‍ കണ്ണൂരില്‍നിന്നു വിമാനം കയറിയത്. കണ്ണൂര്‍ വിമാനത്താവളത്തിലെ ലോഞ്ചില്‍ ഇരുവരും പരസ്പരം അഭിവാദ്യം ചെയ്തതല്ലാതെ സംഭാഷണത്തിനു മുതിര്‍ന്നില്ല. സതീശനുമായി ഒരു ‘ഹലോ’ പറഞ്ഞെന്നും സീറ്റുകള്‍ രണ്ടിടത്തായതിനാല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നും തരൂര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തരൂരിനെ ഉന്നമിട്ട് സതീശന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ വാക്‌പോരിനു കാരണമായിരുന്നു. ‘ഊതിവീര്‍പ്പിച്ച ബലൂണുകള്‍ സൂചി കൊണ്ടാല്‍ പൊട്ടിപ്പോകും’ എന്നായിരുന്നു തരൂരിനെ ഉന്നമിട്ട് വി.ഡി.സതീശന്റെ വാക്കുകള്‍. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, അദ്ദേഹത്തിന്റെ കയ്യില്‍ സൂചി ഉണ്ടായിരുന്നോ എന്നു നോക്കൂ എന്നായിരുന്നു തരൂരിന്റെ പ്രതികരണം.

Signature-ad

ഊതി വീര്‍പ്പിച്ച ബലൂണെന്ന സതീശന്റെ പ്രതികരണത്തിനെതിരേ എം.കെ.രാഘവന്‍ എം.പിയും തലശ്ശേരിയില്‍ പ്രതികരിച്ചു. കുത്തിയാല്‍ പൊട്ടുന്ന ബലൂണിനെയും സൂചിയെയും അതു കുത്താന്‍ ഉപയോഗിക്കുന്ന കൈകളെയും ഒരു പോലെ ബഹുമാനിക്കുന്നുവെന്നായിരുന്നു രാഘവന്റെ പ്രതികരണം.

 

 

Back to top button
error: