IndiaNEWSTech

മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ കുത്തനെ കൂട്ടി എയര്‍ടെല്‍

ന്യുഡൽഹി: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍  മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ കുത്തനെ കൂട്ടി.

പ്രതിമാസ പ്ലാനിനുള്ള മിനിമം റീചാര്‍ജ് നിരക്ക് ഏകദേശം 57 ശതമാനം വര്‍ധിപ്പിച്ച്‌ 155 രൂപയാക്കി. നിലവില്‍ ഹരിയാനയിലും ഒഡീഷയിലുമാണ് നിരക്ക് കൂട്ടിയിരിക്കുന്നത്. വൈകാതെ തന്നെ മറ്റു സര്‍ക്കിളുകളിലും ഇത് നടപ്പിലാക്കിയേക്കുമെന്നാണ് സൂചന.

Signature-ad

നിലവില്‍ 99 രൂപയായിരുന്നു മിനിമം റീചാര്‍ജ് പ്ലാന്‍ നിരക്ക്. 99 രൂപയ്ക്ക് 200 എംബി ഡേറ്റയും സെക്കന്‍ഡിന് 2.5 പൈസ നിരക്കില്‍ കോളുകളും ലഭിച്ചിരുന്നു. എന്നാല്‍ ഹരിയാനയിലെയും ഒഡീഷയിലെയും എയര്‍ടെല്‍ വരിക്കാര്‍ ഇപ്പോള്‍ പ്രതിമാസം മിനിമം 155 രൂപയ്ക്ക് റീചാര്‍ജ് ചെയ്യണം. ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളിങ്, 1 ജിബി ഡേറ്റ, 300 എസ്‌എംഎസുകള്‍ ലഭിക്കും.

മിനിമം നിരക്ക് 99 രൂപയിലേക്ക് മാറ്റിയപ്പോഴും എയര്‍ടെല്‍ ഇതേ മാര്‍ക്കറ്റിങ് തന്ത്രമായിരുന്നു പരീക്ഷിച്ചിരുന്നത്.

Back to top button
error: