IndiaKeralaNEWS

രാജ്യത്തെ തൊഴിലാളികള്‍ക്ക് ഏറ്റവും കൂടിയ ദിവസ വേതനം നല്‍കുന്നത് കേരളം: റിസര്‍വ് ബാങ്ക്

ന്യൂഡൽഹി: രാജ്യത്തെ തൊഴിലാളികള്‍ക്ക് ഏറ്റവും കൂടിയ ദിവസ വേതനം നല്‍കുന്നത്  കേരളമാണെന്ന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

കേരളത്തില്‍ ജോലി ചെയ്യുന്ന നിര്‍മ്മാണ തൊഴിലാളിക്ക് ശരാശരി പ്രതിദിനം 837.30 രൂപ ലഭിക്കുമ്ബോള്‍ ത്രിപുരയില്‍ 250 രൂപയും മധ്യപ്രദേശില്‍ 267 രൂപയും ഗുജറാത്തില്‍ 296 രൂപയും മഹാരാഷ്ട്രയില്‍ 362 രൂപയും ആണെന്ന് റിസര്‍വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു.

Signature-ad

ജമ്മു കശ്മീര്‍: 519 രൂപ, തമിഴ്‌നാട്: 478 രൂപ, ഹിമാചല്‍ പ്രദേശ്: 462 രൂപ, ഹരിയാന: 420, ആന്ധ്രപ്രദേശ്: 409  എന്നിങ്ങനെയാണ് രാജ്യത്തെ ദിവസ വേതനങ്ങളുടെ കണക്കുകൾ.

ദേശീയ ശരാശരിയെക്കാള്‍ ഏറെ മുകളിലാണ് ദിവസ വേതന കാര്യത്തില്‍ കേരളത്തിന്റെ സ്ഥാനമെന്നും 59 തൊഴില്‍ മേഖലകളില്‍ മിനിമം കൂലി നടപ്പാക്കിയ രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്നും റിസർവ് ബാങ്ക് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

മറ്റു മേഖലകളിലും സ്ഥിതി വ്യത്യസ്തമല്ല. ഈ മേഖലകളിലും കേരളം തന്നെയാണ് പ്രഥമശ്രേണിയില്‍.

ഗുജറാത്തിൽ സ്കൂളിൽ പോയ സ്ത്രീകളുടെ എണ്ണത്തിന്റെ കാര്യത്തിൽ 19-ാം സ്ഥാനമാണുള്ളത്. ശിശു മരണനിരക്കിൽ 19-ാം സ്ഥാനവും, കുട്ടികളുടെ വളർച്ച മുരടിപ്പിൽ 26-ാം സ്ഥാനവും, ബലക്ഷയംവന്ന കുട്ടികളുടെ ശതമാനത്തിൽ 29-ാം സ്ഥാനവും, തൂക്ക കുറവുള്ള കുട്ടികളുടെ ശതമാനത്തിൽ 29-ാം സ്ഥാനവും ശുചിമുറി ഉപയോഗത്തിന്റെ കാര്യത്തിൽ 18-ാം സ്ഥാനവുമാണ്. ഇക്കാര്യത്തിലെല്ലാം തന്നെ കേരളം ഒന്നാംസ്ഥാനത്താണ്.

Back to top button
error: