CrimeNEWS

സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസ്, മീനങ്ങാടി സ്റ്റേഷനിലെ സി.പി.ഒ സുനിൽ ജോസഫിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു

ന്യൂഡൽഹി: സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വയനാട് മീനങ്ങാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സുനിൽ ജോസഫിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. കേസിന്റെ അന്വേഷണവുമായി സുനിൽ ജോസഫ് സഹകരിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.

2021 ഓഗസ്റ്റ് പതിനഞ്ചിന് സുനിൽ ജോസഫ് തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് സഹപ്രവർത്തകയുടെ പരാതി. എന്നാൽ പരാതി നൽകിയത് 2022 ഓഗസ്റ്റ് രണ്ടിന് ആണ്. നിയമം അറിയുന്ന പരാതിക്കാരി സംഭവം നടന്ന് ഒരു വർഷത്തോളം കഴിഞ്ഞ് പരാതിപ്പെട്ടതിൽ ദുരൂഹത ഉണ്ടെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ കെ.പി. ടോംസ് വാദിച്ചു. തുടർന്നാണ് ജസ്റ്റിസ് മാരായ ബി ആർ ഗവായ്, വിക്രം നാഥ് എന്നിവർ അടങ്ങിയ ബെഞ്ച് സുനിൽ ജോസഫിന്റെ അറസ്റ്റ് തടഞ്ഞത്.

Signature-ad

ഹർജിയിൽ കേരള സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. നേരത്തെ ജില്ലാ കോടതിയും, ഹൈക്കോടതിയും പ്രതിക്ക് മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. നാല് ആഴ്ചയ്ക്ക് ശേഷം ഹർജി വീണ്ടും സുപ്രീം കോടതി പരിഗണിക്കും.

Back to top button
error: