KeralaNEWS

ജീവനക്കാരുടെ സര്‍വീസ് കാലയളവില്‍ ആരംഭിച്ച അച്ചടക്ക നടപടികള്‍ വിരമിച്ച ശേഷവും തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സര്‍വീസ് കാലയളവില്‍ ആരംഭിച്ച അച്ചടക്ക നടപടികള്‍ വിരമിച്ച ശേഷവും തുടരുന്നതിന് അനുവാദം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.എംപ്ലോയീസ് പ്രൊവിഡന്‍സ് ഫണ്ടിലെ ജീവനക്കാരന്റെ സംഭാവന ഒഴികെയുള്ള വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഒന്നും അച്ചടക്കനടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ നല്‍കേണ്ടതില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സേവന ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തണം. നിലവിലെ സേവന ചട്ടത്തിലെ നിബന്ധനകള്‍ ഭേദഗതി വരുത്തി വിവരം ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിനെ ഡിസംബര്‍ 31നകം അറിയിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

Back to top button
error: