KeralaNEWS

ഇടുക്കിയിൽ ആഫ്രിക്കൻ പന്നിപ്പനി വ്യാപിക്കുന്നു;കർഷകർക്ക് ജാഗ്രത നിർദ്ദേശം

ഇടുക്കി : ആഫ്രിക്കൻ പന്നിപ്പനി ഇടുക്കി ജില്ലയിൽ വ്യാപിക്കുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ്. കർഷകർ ജാഗ്രത വേണമെന്നും മുന്നറിയിപ്പി. സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നികളെ കൊന്നു തുടങ്ങി. കരിമണ്ണൂർ വണ്ണപ്പുറം കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ പന്നികളെയാണ് കൊല്ലുന്നത്. കൂടുതൽ ഇടങ്ങളിലെ പന്നികളെ കൊല്ലേണ്ടി വരുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

പനി ബാധിക്കുന്ന പന്നികളുടെ എണ്ണം ദിവസവും കൂടിവരികയാണ്. കരിമണ്ണൂ‍ർ പഞ്ചായത്തിൽ ഇതുവരെ 300 പന്നികളെയാണ് കൊന്നത്. ഫാമിൽ അസുഖ ലക്ഷണമുള്ള പന്നികളെ കണ്ടാൽ സമീപത്തെ മൃ​ഗാശുപത്രിയിൽ റിപ്പോർട്ട് ചെയ്താൽ മറ്റ് പന്നികളിലേക്ക് അസുഖം ബാധിക്കാതെ നോക്കാം. പലപ്പോഴും ആളുകൾ റിപ്പോർട്ട് ചെയ്യാത്ത പ്രശ്നങ്ങളുണ്ട്. രോ​ഗം ബാധിച്ച പന്നികളെ വിൽക്കുകയോ കൊല്ലുകയോ ചെയ്യരുതെന്നും മൃ​ഗസംരക്ഷണ വകുപ്പ് കർഷകർക്ക് നി‍ർദ്ദേശം നൽകുന്നു.

Signature-ad

അതേസമയം ആഫിക്കൻ പന്നിപ്പനി മനുഷ്യനെ ബാധിക്കുന്ന അസുഖമല്ല. പന്നികൾക്ക് ഇത് മാരകമായ രോ​ഗമാണ്. കൂട്ടത്തോടെ പന്നികൾ മരിക്കുന്നതിന് സാധ്യതയുണ്ട്. അതിനാലാണ് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നികളെ കൊന്നൊടുക്കുന്നതെന്നും മൃ​ഗസംരക്ഷണ വകുപ്പ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

Back to top button
error: