IndiaNEWS

പാളം തെറ്റിയ ട്രെയിൻ റയിൽവെ സ്റ്റേഷനിലേക്ക് പാഞ്ഞുകയറി മൂന്നു പേർ കൊല്ലപ്പെട്ടു

ജാ​ജ്പു​ർ: ഒ​ഡി​ഷയിലെ ജാ​ജ്പു​ർ ജി​ല്ല​യി​ലെ കൊ​റൈ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഗു​ഡ്സ്ട്രെ​യി​ൻ പാ​ളം​തെ​റ്റി യാ​ത്ര​ക്കാ​ർ​ക്കു​നേ​രെ പാ​ഞ്ഞു​ക​യ​റി മൂ​ന്നു സ്ത്രീ​ക​ൾ മ​രി​ച്ചു. ര​ണ്ട​ര​വ​യ​സ്സു​ള്ള കു​ഞ്ഞ​ട​ക്കം ഏ​ഴു​പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.
തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ടം. ഡോം​ഗോ​പ​സി​യി​ൽ​നി​ന്ന് ഛത്ര​പൂ​രി​ലേ​ക്കു​​പോ​കു​ക​യാ​യി​രു​ന്ന ട്രെ​യി​ൻ പെ​െ​ട്ട​ന്നു ബ്രേ​ക്കി​ട്ട​പ്പോ​ൾ എ​ട്ടു ബോ​ഗി​ക​ൾ പാ​ളം തെ​റ്റു​ക​യാ​യി​രു​ന്നെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
പാ​ളം തെ​റ്റി​യ ചി​ല ബോ​ഗി​ക​ൾ ന​ട​പ്പാ​ല​ത്തി​നു​മു​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി വി​ശ്ര​മ​ഹാ​ളിലേക്കും ടി​ക്ക​റ്റ് കൗ​ണ്ട​റി​ലേ​ക്കും വീ​ഴു​ക​യാ​യി​രു​ന്നു.
അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഹൗ​റ-​ചെ​ന്നൈ റൂ​ട്ടി​ലു​ള്ള ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. എ​ട്ടു ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കിയിട്ടുണ്ട്.22641 തി​രു​വ​ന​ന്ത​പു​രം ഷാ​ലി​മാ​ർ എ​ക്സ്പ്ര​സ് അ​ട​ക്കം 20 ട്രെ​യി​നു​ക​ൾ വി​വി​ധ റൂ​ട്ടു​ക​ളി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ട്ട​താ​യും റെ​യി​ൽ​വേ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: