കോഴിക്കോട്: 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കേരളത്തില്‍ നിന്നുള്ള ആറ് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രതികരണം ഒറ്റപ്പെട്ടതല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ.
അതിനുള്ള എല്ലാ സാഹചര്യവും ദേശീയ തെരഞ്ഞടുപ്പോടെ ഉണ്ടാകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവരുമ്ബോള്‍ കോണ്‍ഗ്രസിന് എന്ത് പ്രസക്തിയുണ്ടെങ്കിലും അത് നഷ്ടമാകും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രതികരണം ഒറ്റപ്പെട്ടതല്ല. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വല്ലാത്ത അരക്ഷിതാവസ്ഥ അനുഭവിക്കുകയാണെന്നും കെ സുരേന്ദ്രന് വ്യക്തമാക്കി.
‘ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആറ് കോണ്‍ഗ്രസ് എംപിമാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ അരക്ഷിതാവസ്ഥയാണ് അത് കാണിക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമാകുമെന്നത് സംശയത്തിന് ഇടയില്ലാത്ത കാര്യമാണ്.’ കെ.സുരേന്ദ്രൻ പറഞ്ഞു.