KeralaNEWS

ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേരെ ആക്രമണം, ‘ഇത് തമിഴ്‌നാടല്ല’ എന്ന് ആക്രോശം

കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനു നേരെ ആക്രമണം. ഇന്നലെ രാത്രി നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നു കണ്ടെയ്‌നര്‍ റോഡു വഴി ഔദ്യോഗിക വസതിയിലേക്കു മടങ്ങുമ്പോഴാണ് ഗോശ്രീ പാലത്തില്‍വച്ച് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി ടിജോ എന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.

ഇയാള്‍ ജഡ്ജിയുടെ കാറിനു മുന്നിലേക്കു ചാടി തടഞ്ഞുനിര്‍ത്തിയശേഷം അസഭ്യവര്‍ഷം നടത്തുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നെന്നു പൊലീസ് പറയുന്നു. മദ്യലഹരിയിലായിരുന്ന ഇയാള്‍, ‘ഇതു തമിഴ്‌നാടല്ല’ എന്ന് ആക്രോശിച്ചാണ് ചീഫ് ജസ്റ്റിസിനെ ഭീഷണിപ്പെടുത്തിയത്. ചീഫ് ജസ്റ്റിസിന്റെ ഗണ്‍മാന്റെ പരാതിയില്‍ എറണാകുളം മുളവുകാട് പൊലീസ് ഇയാള്‍ക്കെതിരെ ഐ.പി.സി 308 ാം വകുപ്പുപ്രകാരം കേസെടുത്തു.

പുതുവൈപ്പിനിലെ ഭാര്യവീട്ടില്‍ താമസിക്കുകയാണ് ഇയാളെന്നാണ് പോലീസ് കണ്ടെത്തല്‍. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഏതെങ്കിലും കേസുമായി ബന്ധപ്പെട്ടുള്ള ആക്രമണമാണോ ഉണ്ടായതെന്നാണ് പോലീസ് പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ എന്തെങ്കിലും സൂചന ലഭിച്ചിട്ടില്ല.

Back to top button
error: